ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി; മൊസാദ് വെറും കുമിളയാണെന്ന് തെളിയിച്ചു: ശിഹാബ് പൂക്കോട്ടൂർ

പൊതു സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു

വടക്കാങ്ങര : ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തിലൂടെയും ഫലസ്തീന്റെ ചെറുത്ത്നിൽപ്പിലൂടെയും മൊസാദ് വെറും ഒരു കുമിളയാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ലോക ജനതയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെട്ടെന്നും ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു. മർദ്ദിതർ മേൽക്കൊയ്മ നേടുകയും വ്യാജങ്ങളെ തുറന്നു കാട്ടി പൊളിച്ചെടുക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയും വടക്കാങ്ങരയിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയോടനുബന്ധിച്ച പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര സൗത്ത് ഹൽഖ അമീർ പി.കെ സലാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.

അലൂഫ് ഖിറാഅത്ത് നടത്തി. നേഹ ഫിറോസ് ആന്റ് പാർട്ടി ഫലസ്തീൻ ഐക്യദാർഢ്യ സംഘഗാനം ആലപിച്ചു. സി.പി കുഞ്ഞാലൻ കുട്ടി, ടി ശഹീർ എന്നിവർ സംസാരിച്ചു. കുട്ടികളും സ്ത്രീക്കളും പുരുഷന്മാരും പങ്കെടുത്ത ബഹുജനറാലിക്ക് ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് സെക്രട്ടറി കെ.ടി ബഷീർ, എ.കെ അബ്ദുറഹ്മാൻ, സി.പി മുഹമ്മദലി, കെ അനസ്, പി.കെ അബ്ദുൽ ഗഫൂർ, ടി നസീർ എന്നിവർ നേതൃത്വം നൽകി.

ജമാഅത്തെ ഇസ്ലാമിയും ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയും വടക്കാങ്ങരയിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലി

Leave a Comment

More News