ബിജെപിയെ പിന്തുണച്ച തെലങ്കാനയിലെ ജനങ്ങൾക്ക് അമിത് ഷാ നന്ദി പറഞ്ഞു

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിലെ ജനങ്ങൾ നൽകിയ പ്രോത്സാഹജനകമായ പിന്തുണക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷാ നന്ദി അറിയിച്ചു.

“ബിജെപിയെ പിന്തുണച്ച് പ്രോത്സാഹിപ്പിച്ചതിന് തെലങ്കാനക്കാർക്ക് നന്ദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തെലങ്കാനയുടെ വികസനത്തിനായി ബിജെപി പ്രവർത്തിക്കുന്നത് തുടരും. ജനങ്ങളുടെ പിന്തുണയോടെ ഞങ്ങൾ തീർച്ചയായും തെലങ്കാനയെ സമ്പന്ന സംസ്ഥാനമാക്കും. ബിജെപി തെലങ്കാനയിലെ പ്രവർത്തകർക്കും സംസ്ഥാന പ്രസിഡന്റ് ജി കിഷൻ റെഡ്ഡിക്കും അവരുടെ അശ്രാന്ത പരിശ്രമത്തിന് എന്റെ ഹൃദയംഗമമായ നന്ദി, ”എക്സിലെ ട്വീറ്റിൽ ഷാ പറഞ്ഞു.

തെലങ്കാനയിൽ കോൺഗ്രസ് 63 സീറ്റുകളിലും ബിആർഎസ് 40 സീറ്റുകളിലും ബിജെപി എട്ടിലും സിപിഐ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.

Leave a Comment

More News