മധ്യവയസ്കയെ നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു

നെടുമ്പന നവജീവൻ അഭയകേന്ദ്രം ഭാരവാഹികൾ ആരിഫയെ ഏറ്റെടുക്കുന്നു.

കൊല്ലം: മയ്യനാട് മുക്കം കൊച്ചു ചാങ്ങാട് ആരിഫ (67) യെ നെടുമ്പന നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയിരുന്നു. തുടർന്ന് സഹോദരിയോടൊപ്പം വാടകവീട്ടിലാണ് താമസിച്ച് വന്നിരുന്നത്. സഹോദരി ഭർത്താവും കിടപ്പ് രോഗി ആയതോട് കൂടിയാണ് പ്രതിസന്ധിയിലായത്. കൊല്ലം മുസ്ലിം അസോസിയേഷൻ അംഗം സുബൈർ സാഹിബ് ആവശ്യപ്പെട്ടതനുസരിച്ച് നവജീവൻ അഭയകേന്ദ്രം ഏറ്റെടുക്കുകയായിരുന്നു.

നവജീവൻ പബ്ലിക് റിലേഷൻസ് ഓഫീസർ അനീസ് റഹ്മാൻ വെൽഫെയർ ഓഫീസർ ഷാജിമു തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

More News