അറബി ദിന സെമിനാർ സംഘടിപ്പിച്ചു

മർകസ് ഉറുദു സ്റ്റുഡന്റസ് ഓർഗനൈസേഷൻ സംഘടിപ്പിച്ച സെമിനാറിൽ ഉമറലി സഖാഫി സംസാരിക്കുന്നു

കാരന്തൂർ: അന്താരാഷ്‌ട്ര അറബി ദിനാചരണത്തിന്റെ ഭാഗമായി മർകസ് ഉറുദു സ്റ്റുഡന്റസ് ഓർഗനൈസേഷൻ സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യയിലെ കേരളേതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സംഘടനയാണ് ഉറുദു സ്റ്റുഡന്റസ് ഓർഗനൈസേഷൻ(യു.എസ്.ഒ). ജാമിഅ മർകസ് അറബി ഭാഷാ വകുപ്പ് അസോസിയേറ്റ് പ്രൊഫസർ ഫാദിൽ സഖാഫി യു.പി ഉദ്ഘാടനം ചെയ്തു. വകുപ്പ് തലവൻ ഉമറലി സഖാഫി ആമുഖ ഭാഷണം നടത്തി. മുഹമ്മദ് ഉവൈസ് റസാ, മുഹമ്മദ് ഷുഹൈബ് റസാ, മുഹമ്മദ്‌ ശംസുൽ ആരിഫീൻ, മുഹമ്മദ്‌ കഫീൽ റസാ എന്നീ വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Leave a Comment

More News