ഇരട്ട ശ്വാസകോശം മാറ്റിവയ്ക്കലിന് വിധേയയായ വിദ്യാർത്ഥിനി മരിച്ചു

നോർത്ത് അഗസ്റ്റ(സൗത്ത് കരോലിന): ഈ വർഷം ആദ്യം ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ പ്രാദേശിക ഹൈസ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു.വർഷങ്ങളായി കാത്തിരുന്ന ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ അഗസ്റ്റ ക്രിസ്ത്യാനിയിലെ  വിദ്യാർത്ഥിനിയാണ് പാരീസ് ആൻ മാർച്ചന്റ്.ദീർഘനാളത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് ബുധനാഴ്ച പുലർച്ചെയാണ് മരിച്ചതെന്ന് അവളുടെ കുടുംബം സോഷ്യൽ മീഡിയയിൽ അറിയിച്ചു.
ഒരു ശിശുവായിരുന്നപ്പോൾ  പനി പിടിപെട്ടു, തുടർന്ന്  ശ്വാസകോശത്തിന് കേടുപാടുകൾ സംഭവിച്ചു.ഡോക്ടർമാരുടെ നിർദേശമനുസരിച്ചു  ശ്വാസകോശം മാറ്റിവയ്ക്കാൻ  ശസ്ത്രക്രിയക്കു ഇവർക്ക് സെന്റ് ലൂയിസിലേക്ക് പോകേണ്ടിവന്നു.അവിടെ
ഏപ്രിലിൽ മാസമാണ്  ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു വിധേയയായത്
പാരിസ് ദീർഘനാളായി ശ്വാസകോശ രോഗത്തോട് ധൈര്യത്തോടെ പോരാടി, അവളുടെ അവസാന നിമിഷങ്ങളിൽ, പ്രിയപ്പെട്ടവരോടൊപ്പം വീട്ടിൽ വിശ്രമിക്കുകയായിരുന്നു ശ്വാസകോശ രോഗവുമായി നീണ്ടുനിന്ന പോരാട്ടത്തെ പാരിസ് അവളുടെ പാതയിൽ പ്രതിരോധവും ശക്തിയും പ്രകടിപ്പിച്ചുകൊണ്ട് മറികടന്നു. ഇരുണ്ട നിമിഷങ്ങളിൽ പോലും അവളുടെ ധൈര്യവും ദൃഢനിശ്ചയവും തിളങ്ങി. നഷ്ടത്തിന്റെ ആഴം വിവരണാതീതമാണ്, അവളുടെ അഭാവം എത്രമാത്രം വേദനാജനകമാണെന്ന് വാക്കുകൾക്ക് പറയാൻ കഴിയില്ല കുടുംബാംഗങ്ങൾ പ്രതികരിച്ചു .

Leave a Comment

More News