ഡാളസിൽ നടന്ന വെടിവയ്പ്പിൽ ആറ് വയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു

ഡാളസ് :ബുധനാഴ്ച ഉച്ചയ്ക്ക് ഓൾഡ് ഈസ്റ്റ് ഡാളസിൽ നടന്ന വെടിവെപ്പിൽ 6 വയസ്സുകാരി മരിച്ചു.

ഉച്ചയ്ക്ക് 2:40 ഓടെ വെടിവയ്പ്പിനോടനുബന്ധിച്ചു ഉദ്യോഗസ്ഥരെ വിളിച്ചതായി ഡാലസ് പോലീസ് പറഞ്ഞു. നോർത്ത് ഫിറ്റ്‌സുഗ് അവന്യൂവിലെ 2100 ബ്ലോക്കിൽ പരിക്കേറ്റ ഒരു കുട്ടിയെ കണ്ടെത്തി.

ഈ കൊച്ചു പെൺകുട്ടി കൂടാതെ  മറ്റ് നിരവധി കുട്ടികളും സുരക്ഷിതമല്ലാത്ത തോക്കും വീടിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു.6 വയസ്സുകാരിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവൾ മരിച്ചു.

ബുധനാഴ്ച രാത്രി, കുട്ടിക്ക് എങ്ങനെ വെടിയേറ്റുവെന്ന് ഇപ്പോഴും അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.വെടിവെപ്പിനെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ഡാലസ് പൊലീസ് പുറത്തുവിട്ടിട്ടില്ല.

Leave a Comment

More News