പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം കൈകൊണ്ട് വരച്ച ശ്രീകൃഷ്ണ ചിത്രം സമ്മാനിച്ച് മുസ്ലിം യുവതി

ന്യൂഡൽഹി: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനിടെ കൃഷ്ണഭക്തയായ ജസ്ന സലീം സമ്മാനിച്ച ശ്രീകൃഷ്ണന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് അദ്ദേഹം ജസ്നയിൽ നിന്ന് സമ്മാനം സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ചത്. ഭക്തിയുടെ പരിവർത്തന ശക്തിയുടെ തെളിവാണ് ജസ്‌നയെന്ന് ചിത്രത്തോടൊപ്പം അദ്ദേഹം കുറിച്ചു.

കൃഷ്ണഭക്തയായ ജസ്ന സലിമിൽ നിന്നാണ് കൃഷ്ണചിത്രം പ്രധാനമന്ത്രി ഏറ്റുവാങ്ങിയത്. ഭഗവാൻ ശ്രീകൃഷ്ണനിലേക്കുള്ള ജസ്‌നയുടെ യാത്ര ഭക്തിയുടെ പരിണാമ ശക്തിയുടെ തെളിവാണെന്നും അദ്ദേഹം എഴുതി. വർഷങ്ങളായി ഗുരുവായൂർ ക്ഷേത്രത്തിൽ ജസ്ന ചിത്രങ്ങൾ സമർപ്പിക്കാറുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമായിരുന്നു ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വെച്ച് പ്രധാനമന്ത്രിക്ക് കൃഷ്ണന്റെ ചിത്രം ജസ്‌ന സമ്മാനിച്ചത്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു അദ്ദഹം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. പ്രധാനമന്ത്രിക്ക് കൃഷ്ണന്റെ ചിത്രം സമ്മാനിക്കണം എന്നത് ഏറെക്കാലമായുള്ള തന്റെ ആഗ്രഹമായിരുന്നു എന്ന് ജസ്‌ന പറഞ്ഞു. ആ ആഗ്രഹം നിറവേറ്റിയ സം‌തൃപ്തിയിലാണ് ജസ്ന. ഏറെക്കാലമായുള്ള തന്റെ ആഗ്രഹം നിറവേറ്റിയതിന് കൃഷ്ണനോടുള്ള നന്ദി സൂചകമായി ജസ്ന ഗുരുവായൂർ ക്ഷേത്രത്തിലേക്ക് മറ്റൊരു ചിത്രം കൂടി സമ്മാനിക്കുകയും ചെയ്തു.

Leave a Comment

More News