ഡാളസ് അപ്പാർട്ട്മെൻ്റ് പാർക്കിംഗ് സ്ഥലത്ത് 3 മുതിർന്നവർക്കും 2 കുട്ടികൾക്കും വെടിയേറ്റു

ഡാളസ്: വെള്ളിയാഴ്ച രാത്രി ഡാളസിലെ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൻ്റെ പാർക്കിംഗ് സ്ഥലത്ത് മൂന്ന് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കും വെടിയേറ്റു.സ്റ്റോൺപോർട്ട് ഡ്രൈവിലെ 200 ബ്ലോക്കിൽ രാത്രി 9 മണിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് പോലീസ് പറഞ്ഞു.

സംഭവസ്ഥലത്തു എത്തിച്ചേർന്ന ഉദ്യോഗസ്ഥർ വെടിയേറ്റ പരിക്കുകളോടെ  മൂന്ന് മുതിർന്നവരെയും രണ്ട് കുട്ടികളെയും കണ്ടെത്തി.അഞ്ച് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒന്നിലധികം പേർ വെടിയുതിർത്തതായും ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് അവർ പിരിഞ്ഞുപോയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

വെടിവയ്പ്പിലേക്ക് നയിച്ചത് ഇപ്പോഴും അന്വേഷിക്കുകയാണ്, എന്നാൽ ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.

Leave a Comment

More News