ക്യാന്‍സര്‍ രോഗനിർണയം പ്രഖ്യാപിച്ചതിന് ശേഷമം ആദ്യമായി ചാൾസ് രാജാവ് പള്ളിയിൽ പ്രാര്‍ത്ഥന നടത്തി

സാൻഡ്രിംഗ്ഹാം, ഇംഗ്ലണ്ട്: തനിക്ക് ക്യാന്‍സര്‍ രോഗമുണ്ടെന്ന് കഴിഞ്ഞ ആഴ്ച ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിനു ശേഷമുള്ള ആദ്യ പൊതു യാത്രയിൽ ബ്രിട്ടനിലെ ചാൾസ് രാജാവ് ഞായറാഴ്ച പള്ളിയിൽ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. അതേസമയം, ചികിത്സയ്ക്ക് വിധേയനാകാനുള്ള ചില നടപടിക്രമങ്ങളുടെ ഭാഗമായി അദ്ദേഹം പൊതുപരിപാടികള്‍ മാറ്റി വെച്ചു.

കിഴക്കൻ ഇംഗ്ലണ്ടിലെ സാൻഡ്രിംഗ്ഹാമിലെ സെൻ്റ് മേരി മഗ്ദലീൻ പള്ളിയിലാണ് രാജാവ് ഭാര്യ കാമിലയ്‌ക്കൊപ്പം എത്തിയത്.

75 കാരനായ ചാൾസിന് അവ്യക്തമായ അർബുദം ഉണ്ടെന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചത്. മാതാവ് എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്ന് 18 മാസത്തിൽ താഴെ മാത്രമാണ് രാജാവ് സിംഹാസനത്തിൽ ഇരുന്നത്.

തൻ്റെ ഗ്രാമീണ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിൽ സമയം ചെലവഴിക്കുന്ന ചാൾസ്, രോഗനിർണയത്തെത്തുടർന്ന് അഭ്യുദയകാംക്ഷികൾക്ക് നന്ദി അറിയിച്ചുകൊണ്ട് ശനിയാഴ്ച ഒരു സന്ദേശം നൽകി.

ചികിത്സയിലായിരിക്കെ, ചാൾസ് പൊതുപരിപാടികള്‍ മാറ്റി വെച്ചിരുന്നു. എന്നാൽ, രാജാവ് എന്ന നിലയിൽ തൻ്റെ സ്വകാര്യ ജോലികളിൽ പലതും തുടരാൻ പദ്ധതിയിടുന്നു, അതിൽ പ്രധാനമന്ത്രിയുമായി പ്രതിവാര സദസ്സ് ഉണ്ടായിരിക്കുകയും സ്റ്റേറ്റ് പേപ്പറുകൾ കൈകാര്യം ചെയ്യുകയും ചെയ്യും.

കഴിഞ്ഞ മാസം അദ്ദേഹം മൂന്നു രാത്രികള്‍ ആശുപത്രിയിൽ ചിലവഴിച്ചിരുന്നു. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ തകരാറുകൾ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തിയപ്പോഴാണ് അദ്ദേഹത്തിന് ക്യാൻസറാണെന്ന് കണ്ടെത്തിയത്. പ്രോസ്റ്റേറ്റ് ക്യാൻസറല്ലെന്ന് സ്ഥിരീകരിച്ചതല്ലാതെ കൂടുതൽ വിവരങ്ങളൊന്നും കൊട്ടാരം പുറത്തു വിട്ടിട്ടില്ല.

Leave a Comment

More News