മോദി ഭാരതമാതാവിനെ ഒറ്റിക്കൊടുത്തു; 2024-ല്‍ ബിജെപി ജയിക്കണം, എന്നാല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകരുത്: ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡല്‍ഹി: വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം ആക്രമിക്കുന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വീണ്ടും ആരോപണവുമായി രംഗത്ത്.

ഇതുവരെ 4065 ചതുരശ്ര കിലോമീറ്റർ ലഡാക്ക് ഭൂമി കൈയടക്കിയ ചൈനക്കാർക്ക് ക്ലീൻ ചിറ്റ് നൽകി ‘കോയി ആയാ നഹീം..’ എന്ന് പറഞ്ഞ് മോദി ഭാരത മാതാവിനെ ഒറ്റിക്കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രിയാകാൻ മോദി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചെത്തേണ്ടതില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
2024ൽ ബിജെപി വിജയിക്കണം, എന്നാൽ മോദി വീണ്ടും പ്രധാനമന്ത്രിയാക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റൊരു ട്വീറ്റിൽ അദ്ദേഹം പറയുന്നു, “മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിയാൽ രാജ്യം ഒറ്റക്കെട്ടായി മോദിയെ എതിർക്കേണ്ടതുണ്ട്. 4065 ചതുരശ്ര കിലോമീറ്റർ തർക്കമില്ലാത്ത ഇന്ത്യൻ പ്രദേശം വിഴുങ്ങാൻ ചൈനയ്ക്ക് സൗജന്യ പ്രവേശനം അനുവദിച്ച്, ‘കോയി ആയാ നഹിം..’ എന്നൊരു നുണ ബോധപൂർവ്വം ജനങ്ങളോട് പറഞ്ഞുകൊണ്ട് അദ്ദേഹം ഭാരതമാതാവിനെ നിരാശപ്പെടുത്തി.”

അടുത്തിടെ, ഖത്തര്‍ ജയിലിലുണ്ടായിരുന്ന എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളെയും വിട്ടയച്ചതിന് ശേഷം, അദ്ദേഹം ആരോപിച്ചു, “ഖത്തറിലെ ശൈഖുമാരെ അനുനയിപ്പിക്കുന്നതിൽ MEA യും NSA യും പരാജയപ്പെട്ടതിനാൽ, സിനിമാ താരം ഷാരൂഖ് ഖാനെ മോദി തന്നോടൊപ്പം ഖത്തറിലേക്ക് കൊണ്ടുപോയി…. മോദി അഭ്യർത്ഥിച്ചു. ഖാൻ ഇടപെട്ടു, അങ്ങനെ നമ്മുടെ ടെ നാവിക ഉദ്യോഗസ്ഥരെ മോചിപ്പിക്കാൻ ഖത്തർ ശൈഖുമാരില്‍ നിന്ന് ചെലവേറിയ ഒത്തുതീർപ്പ് ലഭിച്ചു.”

അടുത്തിടെയാണ് ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ലോക്‌സഭയിലേക്ക് ജനവിധി തേടും. 2014 മുതൽ അദ്ദേഹം അവിടെ നിന്നാണ് മത്സരിക്കുന്നത്.

 

Leave a Comment

More News