ഫോമ സെന്‍ട്രല്‍ റീജീയന്‍ വനിതാ ദിനാഘോഷം ഗംഭീരമായി

ഷിക്കാഗോ: നോത്ത് അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോമയുടെ സെന്‍ട്രല്‍ റീജിയണ്‍ വിമണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാദിനം ആഘോഷിച്ചു. ആര്‍. പി.വി ടോമി എടത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കുക്ക് കൗണ്ടി സര്‍ക്യൂട്ട് ജഡ്ജ് ഐറീസ് മാര്‍ട്ടിനസ് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു് കൗണ്ടി സര്‍ക്കൂട്ട് കോട്ട് ഇഡ്ജ് ചെഐറിസ് മാര്‍ട്ടീനസ് തിരി തെളിയിച്ച് ഇങാടനം ചെയ്ത. വിമന്‍സ് ഫോറം നാഷണല്‍ ചെയര്‍പേഴ്‌സന്‍ സുജ ഔസോയും സെന്‍ട്രല്‍ റീജീയന്‍ ചെയര്‍പേഴ്‌സന്‍ ആശ മാത്യുവും സംസാരിച്ചു.

തുടര്‍ന്ന് ‘Empower Her: A Celebration of style and Inclusion എന്ന പേരില്‍ നടത്തിയ മെഗാ ഫാഷന്‍ ഷോ കാണികളുടെ പ്രത്യേക കൈയ്യടി വാങ്ങി. അഞ്ച് വ്യത്യസ്ത റൗണ്ടുകളിലായി അന്‍പത്തി അഞ്ച് ആള്‍ക്കാര്‍ പങ്കെടുത്ത ഈ ഫാഷന്‍ഷോ വ്യത്യസ്ത പ്രായത്തിലുള്ളവര്‍ മികച്ച ഡിസൈനിംഗിലും സ്‌റ്റൈലിലുമുള്ള വസ്ത്രധാരണില്‍ ആത്മവിശ്വാസത്തോടെ റാംപ് വാക്ക് നടത്തിയത് ഏവരിലും അഭിമാനവും സന്തോഷവുമുള്ളവാക്കി.

ആഷാ മാത്യു, ജൂബി വള്ളിക്കളം റോസ് വടകര, ശ്രീജ നിഷാന്ത്, ശ്രീദേവി പണ്ടാല, ലിന്റാ ജോളിസ്, ജിനു ടോം, ലിസി ഇണ്ടിക്കുഴി, ജോര്‍ളി തരിയത്ത്, ഡയാന സ്‌കറിയ എന്നിവര്‍ വനിതാ ദിന പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Leave a Comment

More News