യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട വീട്ടമ്മയെ ബസ് ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു

കൊച്ചി: ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വീട്ടമ്മയെ സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഇന്നലെ വൈകിട്ട് കോതമംഗലം-ആലുവ റൂട്ടിലോടുന്ന കോക്കാടന്‍സ് എന്ന സ്വകാര്യ ബസിലാണ് സംഭവം. ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലും യാത്രക്കാരിക്ക് തുണയായി.

ഭര്‍ത്താവ് തോമസിനൊപ്പം കണ്ണമാലി പള്ളിയിലെ പെരുന്നാളിന് പോവുകയായിരുന്ന കോതമംഗലം നെല്ലിമറ്റം സ്വദേശിനി എൽസിക്കാണ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കോതമംഗലം സ്റ്റാന്റിൽ നിന്നായിരുന്നു രണ്ടുപേരും യാത്ര ആരംഭിച്ചത്.

ബസ് ചെമ്പറക്കിയിൽ എത്തിയപ്പോള്‍ എൽസിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. കണ്ടക്ടർ അനൂപ് വിവരം അറിയിച്ചതിനെ തുടർന്നു ഡ്രൈവർ വണ്ടി നേരെ രാജഗിരി ആശുപത്രിയിലേക്ക് വിട്ടു. ഗതാഗതക്കുരുക്ക് മറികടന്ന് ലൈറ്റ് തെളിച്ചും, ഹോൺ അടിച്ചും മിനിറ്റുകൾക്കകം രോഗിയുമായി ബസ് ആശുപത്രിയിലെത്തി.

 

Leave a Comment

More News