ന്യൂയോർക്ക് സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷനു നവ നേതൃത്വം

ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA)യുടെ വാർഷിക യോഗം ന്യൂ യോർക്ക് ജൂബിലി മെമ്മോറിയൽ സി. എസ്സ്. ഐ പള്ളിയിൽ വെച്ച് നടന്നു. പ്രസ്തുത യോഗം എക്യൂമെനിക്കൽ ഫെഡറേഷൻറെ പുതിയ ഭാരവാഹികളായി വിവിധ സഭകളിലെ പ്രതിനിധികളിൽ നിന്നുമായി റവ. സാം എൻ. ജോഷ്വാ (പ്രസിഡന്റ് ) റവ. ഫാ. ജോൺ തോമസ് (ക്ലർജി വൈസ് പ്രസിഡന്റ്), ശ്രീ റോയ് സി. തോമസ് (അത്മായ വൈസ് പ്രസിഡന്റ്), മനോജ് മത്തായി (സെക്രട്ടറി), ഗീവർഗീസ് മാത്യൂസ് (ജോയിൻറ് സെക്രട്ടറി), ജോൺ താമരവേലിൽ (ട്രഷറർ), ജിനു സാബു (ജോയിന്റ് ട്രഷറർ) എന്നിവരെയും വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി ഷേർലി പ്രകാശ് (വിമൻസ് ഫോറം), തോമസ് ജേക്കബ് (പബ്ലിക്കേഷൻ & പി.ആർ) എന്നിവരെ തെരഞ്ഞെടുത്തു. എക്യൂമെനിക്കൽ ഫെഡറേഷൻറെ പ്രോഗ്രം കൺവീനർമാരായി ഗീവർഗീസ് മാത്യൂസ്, ജയ് കെ. പോൾ, റോയി സി. തോമസ്, ജോൺ ജേക്കബ്, ജോബി ജോർജ്‌, എന്നിവരെ ചുമതലപ്പെടുത്തി. തോമസ് തടത്തിലിനെ ഓഡിറ്ററായി നിയമിച്ചു.

Leave a Comment

More News