തലവടി ഗവണ്മെന്റ് ചെത്തിപ്പുരയ്ക്കൽ എൽ പി സ്കൂളിൽ ‘പുസ്തക പത്തായം’ ഉദ്ഘാടനവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി

എടത്വ: തലവടി ഗവൺമെന്റ് എൽ പി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ‘പുസ്തക പത്തായം ‘ ഉദ്ഘാടനവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി.

കേരള ലളിതകല അക്കാദമി സെക്രട്ടറി എൻ ബാലമുരളി കൃഷ്ണൻ ജനകീയ ലൈബ്രറിയായ പുസ്തക പത്തായം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ ധനജ അധ്യക്ഷത വഹിച്ചു.

തലവടി വിദ്യാഭ്യാസ ഉപജില്ല ഓഫീസർ കെ സന്തോഷ് മുഖ്യ സന്ദേശം നല്കി.ഹെഡ്മിസ്ട്രസ് ശ്രീലേഖ തങ്കച്ചി, ജി. ഗോപാലാൽ ബി. പി. സി, ജയശങ്കർ പെരുമ്പള്ളി, പൂർവ്വ വിദ്യാർത്ഥികളായ പ്രൊഫ. വർഗ്ഗീസ് മാത്യൂ, പികെ വർഗ്ഗീസ്, പി വി. ചാക്കോ ചെത്തിപ്പുരയ്ക്കൽ, ഡോ. ജോൺസൺ വി ഇടിക്കുള,രതീഷ് പതിനെട്ടിൽച്ചിറ, സ്റ്റാഫ് സെക്രട്ടറി റസിയ മോൾ, അശ്വതി ആർ എന്നിവർ പ്രസംഗിച്ചു.

Leave a Comment

More News