യുഎഇ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഈദുൽ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു

ദുബൈ: 1445 AH-2024 ഈദ് അൽ ഫിത്വര്‍ പ്രമാണിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) സർക്കാർ മാർച്ച് 31 ഞായറാഴ്ച പൊതുമേഖലാ ജീവനക്കാർക്ക് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു.

ജീവനക്കാർക്ക് ഏപ്രിൽ 8 തിങ്കൾ മുതൽ ഏപ്രിൽ 14 ഞായർ വരെയാണ് അവധി ലഭികുക. 2024 ഏപ്രിൽ 15 തിങ്കളാഴ്ച മുതൽ ജോലി പുനരാരംഭിക്കും.

ശനിയും ഞായറും എമിറേറ്റ്‌സിൽ ഔദ്യോഗിക വാരാന്ത്യ ദിനങ്ങളായതിനാൽ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി ഒമ്പത് ദിവസം അവധി ലഭിക്കും.

Leave a Comment

More News