നാഷ്‌വില്ലെ റസ്റ്റോറൻ്റിൽ വെടിവെയ്പ്: ഒരാൾ കൊല്ലപ്പെട്ടു; അഞ്ച് പേർക്ക് പരിക്കേറ്റു

നാഷ്‌വില്ലെ, ടെന്നസി: ടെന്നസിയിലെ നാഷ്‌വില്ലെ റസ്റ്റോറൻ്റിനുള്ളിൽ നടന്ന വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

നാഷ്‌വില്ലിലെ സേലംടൗൺ പരിസരത്ത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. ഒരു പുരുഷൻ ഒരു സ്ത്രീയുമായി റെസ്റ്റോറൻ്റിൽ എത്തി മിനിറ്റുകൾക്കകമാണ് സംഭവം നടന്നത് പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ടയാള്‍ മറ്റൊരാളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും നിമിഷങ്ങള്‍ക്കകം അത് വെടിവെയ്പില്‍ കലാശിക്കുകയും ചെയ്തതായി മെട്രോപൊളിറ്റൻ നാഷ്‌വില്ലെ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് ഡോൺ ആരോൺ സംഭവസ്ഥലത്ത് ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മരിച്ചയാള്‍ അലൻ ബീച്ചം (33) ആണെന്ന് പിന്നീട് പോലീസ് തിരിച്ചറിഞ്ഞു. ഇരകളുടെ പൂര്‍ണ്ണ വിവരങ്ങ്നള്‍ ഉടനടി പുറത്തുവിട്ടിട്ടില്ല.

റസ്റ്റോറൻ്റ് നൽകിയ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് 46 കാരനായ അക്രമിയെയും അയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച കാറിനെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അയാള്‍ക്കെതിരെ ഞായറാഴ്ച തിരച്ചിൽ തുടരുന്നതിനിടെ, തോക്ക് ചൂണ്ടുന്ന ഒരാളുടെ ചിത്രം ഉൾപ്പെടെ സംഭവസ്ഥലത്തിന്റെ ഫോട്ടോകൾ പോലീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റസ്റ്റോറന്റിനകത്ത് പരിഭ്രാന്തി പരത്തിയതായി പോലീസ് കമാൻഡർ ആൻ്റണി മക്ലെയിൻ പറഞ്ഞു. ചിലര്‍ തോക്കുധാരിയെ ചെറുക്കാൻ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.

Leave a Comment

More News