ടി കെ എഫ് ഓണാഘോഷ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും വര്‍ണാഭമായി

ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2024 ലെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഓണാഘോഷ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും ഫിലാഡല്‍ഫിയ സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.പെണ്‍സില്‍വാനിയ, ഡെലവര്‍ ന്യൂ ജേഴ്സി ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചില്‍ പരം മലയാളി സംഘടനകളുടെ ഒരുമയുടെ ആരവമായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ നേതൃത്യത്തില്‍ 2024 ഓഗസ്‌റ് 31 നു ഫിലാഡല്‍ഫിയ സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികള്‍ക്ക് ‘ആരവം 2024’ എന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.

ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2024 ലെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഓണാഘോഷ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും ഫിലാഡല്‍ഫിയ സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.
പെണ്‍സില്‍വാനിയ, ഡെലവര്‍ ന്യൂ ജേഴ്സി ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചില്‍ പരം മലയാളി സംഘടനകളുടെ ഒരുമയുടെ ആരവമായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ നേതൃത്യത്തില്‍ 2024 ഓഗസ്‌റ് 31 നു ഫിലാഡല്‍ഫിയ സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികള്‍ക്ക് ‘ആരവം 2024’ എന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.

ഓണാഘോഷത്തിന്റ്റെ ഭാഗമായി എല്ലാ വര്‍ഷവും നല്‍കി വരുന്ന ടി കെ എഫ് അവാര്‍ഡിനായി നാമ നിര്‍ദേശം നല്കാന്‍ ഇത്തവണ പൊതു ജനങ്ങള്‍ക്കും അവസരമുണ്ടായിരിക്കുന്നതാണ്. സാമൂഹിക രംഗത്തോ ബിസിനസ് രംഗത്തോ തനതായ വ്യെക്തി മുദ്ര പതിപ്പിച്ചിട്ടുള്ള അമേരിക്കന്‍ മലയാളികളെയാണ് അവാര്‍ഡിനായി തിരഞ്ഞെടുക്കുക. ഓഗസ്‌റ് മാസം 15 ആം തീയതി വരെയാണ് നാമ നിര്‍ദേശം സ്വീകരിക്കപ്പെടുന്നതെന്നു അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ റോണി വര്‍ഗീസ് അറിയിച്ചു.

വിന്‍സെന്റ്റ് ഇമ്മാനുവേല്‍, ജോബി ജോര്‍ജ്ജോ, ജോര്‍ജ് നടവയല്‍, സാജന്‍ വര്‍ഗീസ്, രാജന്‍ സാമുവേല്‍, ജോര്‍ജ് ഓലിക്കല്‍, സുരേഷ് നായര്‍, അലക്‌സ് തോമസ്, സുധാ കര്‍ത്താ, സുമോദ് നെല്ലിക്കാല ഉള്‍പ്പെടെ ഫൊക്കാനാ, ഫോമാ, ഐ പി സി എന്‍ എ ഭാരവാഹികള്‍ ആശംസ അറിയിച്ചു. ടി കെ എഫ് ജനറല്‍ സെക്രട്ടറി ബിനു മാത്യു സ്വാഗതവും ട്രെഷറര്‍ ഫിലിപ്പോസ് ചെറിയാന്‍ കൃതജ്ഞതയും അറിയിച്ചു.

Leave a Comment

More News