ബെൻസൻവിൽ ഇടവക മാതൃദിനാഘോഷം മെയ് 12 ന്

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിലെ മാതൃദിനാഘോഷം മെയ് 12 ഞായറാഴ്ച ആചരിക്കും. മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് വിപുലമായ രീതിയിൽ ഒരുക്കങ്ങൾ ക്രമീകരിക്കുന്നത്. ഇടവകയിലെ എല്ലാ അമ്മമാർക്കുമായി ഫോട്ടോ ഷൂട്ട് മത്സരവും നടത്തുന്നുണ്ട്. മാതൃസ്നേഹം പ്രതിഫലിപ്പിക്കുന്ന വ്യത്യസ്തമായ ചിത്രം നല്കേണ്ട അവസാന ദിവസം മെയ് പത്ത് വെള്ളിയാഴ്ച ആയിരിക്കും.

മാതൃദിനമായ മെയ് 12 ന് അമ്മമാരെ പ്രത്യേകം ആദരിക്കുകയും തുടർന്ന് എല്ലാ അമ്മമാർക്കുമായി പ്രത്യേകം സ്നേഹവിരുന്നും ക്രമീകരിക്കും. അന്നേ ദിവസം ബേബി റൺ മത്സരവും ഉണ്ടായിരിക്കുന്നതാണ്. മെൻസ് മിനിസ്ട്രി കോർഡിനേറ്റർ സജി ഇറപുറത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മാതൃദിനാഘോഷത്തിന്റെ വിപുലമായ ഒരുക്കങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്.

Leave a Comment

More News