ഗുര്‍പത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയെക്കുറിച്ച് ഇന്ത്യയുടെ അന്വേഷണത്തിൻ്റെ ഫലം കാണാൻ കാത്തിരിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്

വാഷിംഗ്ടണ്‍: ഖാലിസ്ഥാൻ ഗ്രൂപ്പായ സിഖ്‌സ് ഫോർ ജസ്റ്റിസിൻ്റെ നിയമോപദേശകനായ യുഎസ് പൗരനായ ഗുർപത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താനുള്ള പദ്ധതി പരാജയപ്പെട്ടതിനെക്കുറിച്ച് ഇന്ത്യയോട് വ്യക്തമാക്കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. “അന്വേഷണം ഇന്ത്യ ചെയ്യണമെന്നാണ് ഞങ്ങൾ കരുതുന്നത്. തന്നെയുമല്ല, വിഷയം വളരെ ഗൗരവമായി എടുക്കുകയും അന്വേഷിക്കുകയും ചെയ്യണം,” അദ്ദേഹം പറഞ്ഞു.

“അവർ ഇക്കാര്യം പരിശോധിക്കാൻ ഒരു അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. ആ ജോലി നടന്നുകൊണ്ടിരിക്കുകയാണ്, ഫലങ്ങൾ കാണാൻ ഞങ്ങൾ കാത്തിരിക്കും. എന്നാൽ, ഇത് ഞങ്ങൾ ഗൗരവമായി എടുക്കേണ്ട കാര്യമാണെന്നും അവരും ഇത് ഗൗരവമായി എടുക്കേണ്ട ഒന്നാണെന്നും ഞങ്ങൾ കരുതുന്നു,” മില്ലര്‍ കൂട്ടിച്ചേര്‍ത്തു.

സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട മൂന്ന് വ്യക്തികളുടെ അറസ്റ്റിൻ്റെ പശ്ചാത്തലത്തിലാണ് യു എസ് ഇന്ത്യാ ഗവണ്മെന്റ് കൂടുതല്‍ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്.

Leave a Comment

More News