ബിനീഷ് ജോസഫ് മാനാമ്പുറത്ത് പകലോമറ്റം മഹാകുടുംബയോഗം യു.എസ് ചാപ്റ്റർ ഓർഗനൈസർ

ഹൂസ്റ്റൺ : കേരളത്തിലെ ആദിമ ക്രൈസ്തവ കുടുംബങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന പകലോമറ്റം മഹാകുടുംബയോഗം യു.എസ്. ചാപ്റ്റർ ഓർഗനൈസർ ആയി പകലോമറ്റം ചാരിറ്റബിൾ സൊസൈറ്റി മെമ്പറും പകലോമറ്റം മഹാകുടുംബാംഗവുമായ ബിനീഷ് ജോസഫ് മാനാമ്പുറത്തിനെ (ഹ്യൂസ്റ്റൺ, ടെക്സാസ്) നിയമിച്ചു.

പകലോമറ്റം മഹാകുടുംബയോഗത്തിൽ യു.എസ്.എ, കാനഡ എന്നിവിടങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളെ സംഘടിപ്പിക്കുന്നതിനും യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും ബിനീഷ് മാനാമ്പുറത്തിനെ പകലോമറ്റം മഹാകുടുംബ സെക്രട്ടറിയേറ്റിനുവേണ്ടി ജോസഫ് തേക്കിൻകാട് (ജനറൽ സെക്രട്ടറി) ചുമതലപ്പെടുത്തി. കുടുംബങ്ങൾക്ക് രജിസ്റ്റർ ചെയ്യുവാനുള്ള വെബ്‌സൈറ്റ് https://www.pakalomattamamerica.org/.

കൂടുതൽ വിവരങ്ങൾക്ക്: 409 256 0873, ഇ-മെയിൽ bjbineesh@gmail.com

 

Leave a Comment

More News