തേർഡ് ഓഫീസർ പദവി ലഭിച്ചു

കുന്ദമംഗലം: കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ ഉറുദു അദ്ധ്യാപകനും അസോസിയേറ്റ് എൻ സി സി ഓഫീസറുമായ കെ വി അഹ്‌മദിന് തേർഡ് ഓഫീസർ പദവി ലഭിച്ചു. നാഗ്പൂർ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലെ രണ്ടു മാസം നീണ്ടു നിന്ന മിലിട്ടറി കായിക പരിശീലനത്തിനും ആയുധ പരിശീലനത്തിനും ശേഷം പ്രായോഗിക പരീക്ഷ, സർവീസ് വിഷയങ്ങളിലുള്ള എഴുത്തു പരീക്ഷ എന്നിവയ്ക്ക് ശേഷമാണ് തേർഡ് ഓഫീസർ പദവി ലഭിച്ചത്.

30 കേരള എൻസിസി ബറ്റാലിയൻ കോഴിക്കോടിനു കീഴിലുള്ള അസോസിയേറ്റ് എൻസിസി ഓഫീസർ ആയ അഹ്‌മദ്‌ നാദാപുരം കുറുവന്തേരി സ്വദേശിയാണ്.

Leave a Comment

More News