ന്യൂജഴ്‌സി ക്രിസ്തുരാജ ക്‌നാനായ പള്ളിയില്‍ പ്രധാന തിരുനാളിന് കൊടിയേറി

ന്യൂജഴ്‌സി: ന്യൂജെഴ്സിയിലെ ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദേവാലയത്തില്‍ പ്രധാന തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ലിജോ കൊച്ചുപറമ്പില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും പരേതര്‍ക്കായുള്ള പ്രാര്‍ത്ഥനയും മെഴുകുതിരി പ്രദിക്ഷണവും നടന്നു. ജൂണ്‍ ഒന്നിന് വൈകുന്നേരം 5:30ന് ഫാ. റിജോ ജോണ്‍സണ്‍ ഇംഗ്ലീഷ് കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് വിവിധ മിനിസ്ട്രികള്‍ നേതൃത്വം നല്‍കുന്ന കലാ സന്ധ്യയും ഗാനമേളയും . ഇതോടൊപ്പം യുവജനങ്ങള്‍ ഒരുക്കുന്ന നാടന്‍ തട്ടുകടയും ഭക്ഷ്യ മേളയും ഉണ്ടാകും.

ജൂണ്‍ 2 ഞായറാഴ്ച്ച വൈകുന്നേരം നാലിന് നടക്കുന്ന തിരുനാള്‍ റാസ കുര്‍ബാനയില്‍ ഫാ. ജോബി പൂച്ചുകണ്ടത്തില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. മാത്യു മേലേടത്ത്, ഫാ. ബിബി തറയില്‍, ഫാ. ജോണ്‍സണ്‍ മൂലക്കാട്ട് എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് പ്രദിക്ഷണവും വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും. ഷാജി വെമ്മേലിയും കുടുംബവുമാണ് തിരുനാള്‍ പ്രെസുദേന്തിമാര്‍.

Leave a Comment

More News