ഹജ്ജ് യാത്രയയപ്പ് സംഗമം നടത്തി

അബ്ദുൽ നസീർ നദ്‌വി സംസാരിക്കുന്നു

ദോഹ: സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി മദീന ഖലീഫ സോണിൻ്റെ ആഭിമുഖ്യത്തിൽ ഹാജിമാർക്ക് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു.

അബ്ദുൽ നസീർ നദ്‌വി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന വിശ്വമാനവികതയുടെയും സാഹോദര്യത്തിൻ്റെയും ഉജ്ജ്വലമായ ഉദ്ഘോഷമാണ് ഹജ്ജ് കർമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സദസ്യരുടെ അന്വേഷണങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.

സി.ഐ.സി സോണൽ പ്രസിഡന്റ് അബ്ദുൽ ഹമീദ് വി.എൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് റിഹാൻ ഇ.കെ ഖുർആൻ പാരായണം നടത്തി. അബ്ദുൽ കബീർ ഇ.കെ, അബ്ദുൽ ജബ്ബാർ പി, ഷിബു ഹംസ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

More News