ബിനോയിയുടെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍: കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച പാലയൂരിലെ ബിനോയ് തോമസിൻ്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക ടൂറിസം സഹ മന്ത്രി സുരേഷ് ഗോപി അറിയിച്ചു.

പാവറട്ടിയിലെ ഒരു ഫുട്‌വെയർ ഷോപ്പിൽ ജോലി ചെയ്തിരുന്ന ബിനോയ് ദിവസങ്ങൾക്ക് മുൻപാണ് കുവൈറ്റിലേക്ക് പോയത്. പിഎംഎവൈ പദ്ധതി പ്രകാരം ആരംഭിച്ച അദ്ദേഹത്തിൻ്റെ വീടിൻ്റെ പണി സാമ്പത്തിക പരാധീനത മൂലം മുടങ്ങിക്കിടക്കുകയായിരുന്നു.

സർക്കാർ പ്രഖ്യാപിച്ച ധനസഹായം കാലതാമസമില്ലാതെ കുടുംബത്തിന് ലഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് എൻ.കെ.അക്ബർ എംഎൽഎ പറഞ്ഞു.

ബിനോയിക്ക് ഭാര്യ ജിനിതയും രണ്ട് മക്കളുമുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് സെയിൽസ്മാനായി കുവൈത്തിലേക്ക് പോയത്.

Leave a Comment

More News