ഫലാഹിയ കോളേജ് ബോധവൽക്കരണ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു

മലപ്പുറം: അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് മലപ്പുറം ഫലാഹിയ കോളേജ് ബോധവൽക്കരണ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ബസ് മല പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥികളായ വി റജ മർജാൻ,പി കെ മുഹമ്മദ് നബ്ഹാൻ ബോധവത്കരണ സന്ദേശം നൽകി. എൻ വി അബ്ദുൽ ജലീൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. അധ്യാപകരായ വി ടി അബ്ദുസ്സമദ്, അസ്ഹർ പുള്ളിയിൽ, കെ എം സുമയ്യ, കെ മുഹമ്മദ് റുവൈസ്, സി മുബീൻ, ലബീബ ജാസ്മിൻ എന്നിവർ നേത്വത്വം നൽകി

Leave a Comment

More News