കളിയിക്കാവിള ക്വാറി ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവാനെ തിരഞ്ഞ് തമിഴ്നാട് പോലീസ്

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കൊലയാളിയെന്ന് സംശയിക്കുന്ന സുനിലിനായി തമിഴ്‌നാട് പോലീസ് അന്വേഷണം ഊർജിതമാക്കി.

കേസിൽ സുനിലിൻ്റെ സുഹൃത്തായ പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തു. പാറശ്ശാല സ്വദേശി സുനിൽ ഒളിവിൽ പോകുന്നതിന് മുമ്പ് പ്രദീപിനെ വിളിച്ചിരുന്നതായി പോലീസ് പറഞ്ഞു.

കസ്റ്റഡിയിലെടുത്ത പ്രദീപിനെ തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനില്‍ കേരളത്തില്‍ തന്നെ ഉണ്ടെന്നാണ് വിവരം. ഇയാള്‍ മൊബൈല്‍ ഫോണ്‍ പാറശാലയിലെ വീട്ടില്‍ വെച്ചശേഷമാണ് കടന്നുകളഞ്ഞത്. കൊലപാതകത്തില്‍ പ്രധാനിയെന്ന് സംശയിക്കുന്ന ചൂഴാറ്റുകോട്ട സ്വദേശി സജികുമാര്‍ എന്ന അമ്പിളിക്ക് കൊലപാതം നടത്താനുള്ള ആയുധങ്ങള്‍ നല്‍കിയത് സുനിലാണെന്ന് പോലീസ് പറയുന്നു.

ജെസിബി വാങ്ങാന്‍ ദീപു കാറില്‍ കരുതിയിരുന്ന പണം തട്ടിയെടുക്കല്‍ മാത്രമായിരുന്നോ അതോ മറ്റെന്തെങ്കിലും ഉദ്ദേശം ഇവര്‍ക്കുണ്ടായിരുന്നോ എന്നാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്.

Leave a Comment

More News