കൊച്ചിൻ കാർണിവൽ കാനഡയിൽ ജൂലൈ 27ന്

ടൊറന്റോ: കൊച്ചിയുടെ പുതുവത്സര രാവിലെ ആഘോഷങ്ങൾക്ക് പൊലിമയേകുന്ന ‘കൊച്ചിൻ കാർണിവൽ’ കൊച്ചിക്ക് പുറത്ത് ആദ്യമായി കാനഡയില്‍ സംഘടിപ്പിക്കുന്നു. കനേഡിയൻ കൊച്ചിൻ ക്ലബിന്റെ നേതൃത്വത്തിൽ ജൂലൈ 27 ശനിയാഴ്ച വുഡ്ബ്രിഡ്ജ് ഫെയർ ഗ്രൗണ്ടിലാണ് കാർണിവലും ഷോപ്പിംഗ് ഫെസ്റ്റിവലും നടക്കുക.

രാവിലെ 11:00 മണി മുതല്‍ രാത്രി 11:00 മണി വരെയാണ് കൊച്ചിൻ കാർണിവൽ സീസൺ-1. ശിങ്കാരിമേളം മത്സരം, സിനിമാറ്റിക് ഡാൻസ് മത്സരം, ബൈക്ക് റേസ്, ഇന്റർനാഷണൽ ആർട്ടിസ്റ്റ് നയിക്കുന്ന ഡിജെ തുടങ്ങിയവയുണ്ടാകും. ഭക്ഷ്യമേളയും രൂപമാറ്റം ചെയ്ത വാഹനങ്ങളുടെ എക്സിബിഷനും ഉണ്ടാകും. പ്രവേശനം സൗജന്യമാണെന്ന് ക്ലബ് പ്രസിഡന്റ് അനിൽകുമാർ വൈറ്റിലയും സെക്രട്ടറി സജി കുമാറും കൺവീനർ സജീഷ് ജോസഫും അറിയിച്ചു.

കാർണിവലിൽ പങ്കെടുക്കുന്നവർക്കായി ബമ്പര്‍ നറുക്കെടുപ്പും നടത്തും. 10 മുതൽ1500 ഡോളർ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ വിജയികൾക്ക് ലഭിക്കും. ബോബൻ ജയിംസിന്റെ ട്രിനിറ്റി ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് കാർണിവൽ നടത്തുന്നത്.

ഷോപ്പിംഗ് ഫെസ്റ്റിവലിൽ സ്റ്റാളുകൾ ഒരുക്കാൻ ആഗ്രഹിക്കുന്നവർ സംഘാടകരുമായി ബന്ധപ്പെടണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിൽകുമാർ വൈറ്റില 647-765-5345, സജികുമാർ 647-994-1348, സജീഷ് ജോസഫ് 905-351-2098.

Leave a Comment

More News