പാലപ്പെട്ടിയിൽ ടെട്രോപോഡ് കടൽഭിത്തി നിർമ്മിക്കണം: വെൽഫെയർ പാർട്ടി

പൊന്നാനി : പാലപ്പെട്ടി പ്രദേശത്തെ ജനങ്ങൾ വർഷങ്ങളായി അനുഭവിച്ചു വരുന്ന ദുരിതങ്ങൾക്കുള്ള ശാശ്വതമായ പരിഹാരത്തിന് പ്രദേശത്ത് ചെല്ലാനം മോഡൽ ടെട്രോപാഡ് കടൽഭിത്തി നിർമ്മിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ.വി.സഫീർ ഷാ പറഞ്ഞു.

വർഷം തോറും തുടർന്നു വരുന്ന കടൽക്ഷോഭത്തിൽ നൂറുകണക്കിന് വീടുകളാണ് കടലെടുത്തു പോയത്.വീടും പുരയിടവും നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ട പരിഹാരം സർക്കാറിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി വിളിച്ചു ചേർത്ത നാശനഷ്ടങ്ങൾ സംഭവിച്ച കുടുംബങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി അധ്യക്ഷ്യം വഹിച്ചു,ജില്ലാ സെക്രട്ടറി ഇബ്രാഹീം കുട്ടി മംഗലം, കാസിം ഐരൂർ, മുഹമ്മദ് മൂരിയത്ത്, അഫ്സൽ നവാസ്, സലീം പറവണ്ണ, കബീർ കാപ്പിരിക്കാട്, മജീദ് പാലപ്പെട്ടി, മുനീറ ടീച്ചർ, ഹംസു, ഷംസു എന്നിവർ സംസാരിച്ചു.

Leave a Comment

More News