റാങ്ക് ജേതാവിന് അനുമോദനം

ദോഹ: ജോയിന്റ് എൻട്രൻസ്‌ എക്‌സാമിനേഷൻ (ജെ.ഇ.ഇ) കേരള ടോപ്പറും ദേശീയതലത്തിൽ 197ാം റാങ്കുകാരനും, കേരള എൻജിനീയറിങ് എൻട്രൻസ്‌ എക്സാമിനേഷൻ (കീം) രണ്ടാം റാങ്കുകാരനുമായ ഹാഫിസ് റഹ്‌മാനെ സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി മദീന ഖലീഫ സോൺ അനുമോദിച്ചു.

സി.ഐ.സി സോണൽ നേതാക്കൾ ഉപഹാരം കൈമാറി. വൈസ് പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ പി, സോണൽ കമ്മിറ്റിയംഗം നൗഫൽ സി.കെ, ബിൻ ഉംറാൻ യൂനിറ്റ് ആക്ടിങ് പ്രസിഡന്റ് ഉനൈസ്, ഹാഫിസിൻ്റെ പിതാവ് ഡോ. അബ്ദുറഹ്‌മാൻ (ഹമദ് ഹോസ്പിറ്റൽ) തുടങ്ങിയവർ സംബന്ധിച്ചു.

Leave a Comment

More News