ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബോളിവുഡ് താരം ജാൻവി കപൂറിനെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഇന്നാണ് (വ്യാഴാഴ്ച) തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബുധനാഴ്ച ജാൻവിക്ക് ബലഹീനതയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു എന്നും, ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്നാണ് വ്യാഴാഴ്ച ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകൾ. ജാൻവിക്ക് ഭക്ഷ്യവിഷബാധയുണ്ടെന്ന് ജാൻവിയുടെ അടുത്ത സുഹൃത്ത് പറഞ്ഞതായി വാർത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജാന്‍‌വി ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും, എന്നാലും ഇപ്പോഴും ബലഹീനതയുണ്ടെന്നും സുഹൃത്ത് പറഞ്ഞു. വെള്ളിയാഴ്ച നടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തേക്കുമെന്ന് സുഹൃത്ത് പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, ഇതേക്കുറിച്ച് ജാൻവി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വാർത്ത വരുന്നതിന് മുമ്പ്, ജൂലൈ 15 ന് തൻ്റെ വരാനിരിക്കുന്ന ചിത്രമായ ‘ഉൾജ്’ ൻ്റെ പ്രമോഷനിടെയാണ് നടിയെ കണ്ടത്. ഈ സമയം അവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച അംബാനിയുടെ മകന്‍ അനന്തിൻ്റെയും രാധികയുടെയും വിവാഹത്തിൽ
പങ്കെടുത്തിരുന്നു.

Leave a Comment

More News