ജലോപരിതലത്തിലൂടെ സഞ്ചരിക്കാവുന്ന ആദ്യത്തെ പറക്കുന്ന ബോട്ട് സ്വീഡൻ വികസിപ്പിച്ചെടുത്തു

ജലോപരിതലത്തിന് അല്പം മുകളിലൂടെ പറക്കാന്‍ കഴിയുന്ന ലോകത്തിലെ ആദ്യത്തെ സമ്പൂർണ ഫ്ലൈയിംഗ് ബോട്ട് സ്വീഡന്‍ വികസിപ്പിച്ചെടുത്തു.

ഒക്‌ടോബർ മുതൽ സ്വീഡനിൽ ഫെറി സർവീസ് ആരംഭിക്കുമെന്നും, 30 പേർക്ക് യാത്ര ചെയ്യാവുന്ന സൗകര്യം ബോട്ടിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, സാധാരണ ബോട്ടുകളേക്കാൾ 80 ശതമാനം ഊർജം കുറവാണെന്ന് ഇലക്ട്രിക് ഫെറി നിർമിക്കുന്ന കമ്പനി അവകാശപ്പെട്ടു.

താഴെ രണ്ട് ചിറകുകളുണ്ടായിരിക്കുമെന്നും, ജലത്തില്‍ സഞ്ചരിച്ച് വേണ്ടത്ര വേഗം കൈവരിക്കുമ്പോള്‍ ഈ രണ്ട് ചിറകുകളുടെ സഹായത്തോടെ അത് ഉയര്‍ന്ന് വായുവിലൂടെ നീങ്ങാന്‍ തുടങ്ങുമെന്നു ഇലക്ട്രിക് ഫെറി നടത്തുന്ന നാവികൻ പറഞ്ഞു.

ഈ ഇലക്ട്രിക് ഫെറി വെള്ളത്തിനടിയിലായതിനാൽ, അതിൻ്റെ ചിറകുകൾ അതിനെ വെള്ളത്തിനടിയിൽ സന്തുലിതമായി നിലനിർത്തുന്നതാണ് ഇതിൻ്റെ പ്രത്യേകത.

ഈ പറക്കുന്ന ബോട്ട് ഉപയോഗിച്ച് കടലിൽ ദീർഘദൂരം സഞ്ചരിക്കാമെന്നും, ബാറ്ററിയിൽ പ്രവർത്തിപ്പിക്കുകയാണെങ്കിൽ 80% വരെ ഊർജം ലാഭിക്കാമെന്നും നാവികൻ പറഞ്ഞു. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഈ ബോട്ടിന് കഴിയും.

Leave a Comment

More News