പ്രവാസി വെല്‍ഫെയര്‍ കരിയര്‍ വര്‍ക്ക്ഷോപ്പ് വെള്ളിയാഴ്ച

ഖത്തര്‍: തൊഴിലന്വേഷകര്‍ക്കും ജോലിയില്‍ അഭിവൃദ്ധി ആഗ്രഹിക്കുന്നവര്‍ക്കുമായി പ്രവാസി വെല്‍ഫെയര്‍ ശില്പശാല സംഘടിപ്പിക്കുന്നു. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സി.ജി) ഖത്തര്‍ ചാപ്റ്ററിന്റെ സഹകരണത്തോടെ വെള്ളിയാഴ്ച വൈകീട്ട് 3.30 മണിമുതല്‍ നുഐജയിലെ പ്രവാസി വെല്‍ഫെയര്‍ ഹാളിലാണ്‌ പരിപാടി.

‘തൊഴിൽ മേഖലകളിലെ വിജയത്തിനുള്ള നൈപുണ്യങ്ങള്‍’, ‘ഇന്റര്‍വ്യൂ എങ്ങനെ അഭിമുഖീകരിക്കാം’ എന്നീ വിഷയങ്ങളെ അധികരിച്ച് സി.ജി ഖത്തര്‍ സീനിയര്‍ റിസോഴ്സ് പേര്‍സണ്മാരായ ഹനീഫ് ഹുദവി, എഞ്ചിനിയര്‍ ഷിഹാബ് അബ്ദുല്‍ വാഹിദ് എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കും.

രജിസ്റ്റ്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 6619 1285 എന്ന നമ്പറില്‍ വാട്സപ്പ് വഴി ബന്ധപ്പെടാവുന്നതാണ്‌.

Leave a Comment

More News