പെരിന്തൽമണ്ണ – അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിന് പരിഹാരമാകേണ്ട ബൈപ്പാസ് നിർമ്മിക്കുക; വെൽഫെയർ പാർട്ടി നിവേദനം നൽകി

പെരിന്തൽമണ്ണ : കേരളത്തിലെ സുപ്രധാന പാതകളിൽ ഒന്നായ ദേശീയപാത 966 (213) യിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷൻ മുതൽ അങ്ങാടിപ്പുറം ടൗൺ വരെയുള്ള ഭാഗങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവിക്കുകയും മണിക്കൂറുകളോളം കുരുങ്ങിക്കിടക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. അതിന് ശാശ്വത പരിഹാരമാകുന്ന ഓരോടംപാലം – മാനത്തുമംഗലം ബൈപ്പാസ് വേഗത്തിൽ നിർമിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിനു നിവേദനം നൽകി.

വെൽഫെയർ പാർട്ടി ജില്ലാസെക്രട്ടറി ഖാദർ അങ്ങാടിപ്പുറം, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡണ്ട് അത്തീഖ് ശാന്തപുരം, ശിഹാബ് തിരൂർക്കാട്, അബൂബക്കർ പെരിന്തൽമണ്ണ എന്നിവരാണ് വെൽഫെയർ പാർട്ടിക്ക് വേണ്ടി നിവേദനം നൽകിയത്.

Leave a Comment

More News