കർമ്മ പദ്ധതികളുമായി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ

എടത്വ: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും സ്നേഹ വിരുന്നും പൊടിയാടി അമ്പാടി ബാലാശ്രമത്തിൽ വെച്ച് നടക്കും. രാമകൃഷ്ണ ആശ്രമം വിവേകാനന്ദ യൂത്ത് ഗ്രൂപ്പ് കൺവീനർ വിഷ്ണു പുതുശ്ശേരി ഉദ്ഘാടനം ചെയ്യും. പഠനോപകരണം വിതരണം കെ ജയ ചന്ദ്രന്‍ നിർവഹിക്കും. ചാർട്ടർ മെമ്പർ മോഡി കന്നേൽ അദ്ധ്യക്ഷത വഹിക്കും. എടത്വ മഹാജൂബിലി ഹോസ്പിറ്റലിൽ രണ്ടാം ഘട്ട ഡയാലിസിസ് കിറ്റുകൾ ആഗസ്റ്റ് 31ന് ചാർട്ടർ മെമ്പർ പി.ഡി രമേശ്കുമാർ കൈമാറും. മാർച്ച് 3ന് ആരംഭിച്ച വിശപ്പ് രഹിത എടത്വ പദ്ധതി മുടങ്ങാതെ തുടരുന്നു.

പുതിയ വർഷത്തെ ഭാരവാഹികളായി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള (പ്രസിഡൻ്റ്), ബിൽബി മാത്യു കണ്ടത്തിൽ (സെക്രട്ടറി), ജോർജ്ജുകുട്ടി തോമസ് പീടികപറമ്പില്‍ (ട്രഷറാർ), ബിനോയി കളത്തൂർ (അഡ്മിനിസ്ട്രേറ്റർ) എന്നിവരടങ്ങിയ 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

2024-25 വർഷത്തെ സ്ഥാനാരോഹണവും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും സെപ്റ്റ്ബർ 8ന് വൈകീട്ട് 5-ന് നടക്കുമെന്ന് പ്രസിഡന്റ് ലയൺ ബിൽബി മാത്യു കണ്ടത്തിൽ അറിയിച്ചു.

Leave a Comment

More News