ഇന്നത്തെ നക്ഷത്ര ഫലം (ജൂലൈ 30 ചൊവ്വ 2024)

ചിങ്ങം: ഇന്ന് നിങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലരായിരിക്കും. നിങ്ങളുടെ ജോലിയിലെ മികവിനെ മേലധികാരികള്‍ പ്രശംസിക്കും. നിങ്ങള്‍ക്ക് സമൂഹിക അംഗീകാരം ലഭിക്കുന്ന ദിവസമായിരിക്കും. ഭൂമി മറ്റ് സ്വത്ത് ഇടപാടുകള്‍ എന്നിവയ്‌ക്ക് ഇന്ന് നല്ല ദിവസമാണ്.

കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്‌കണ്‌ഠയും ഉൽപാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും നിങ്ങളെ ഇന്ന് നിരാശനാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും പറയുന്ന കാര്യങ്ങൾ നിങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കില്ല. നിങ്ങള്‍ പ്രവര്‍ത്തനവിജയം ആഗ്രഹിക്കുന്നു എങ്കില്‍ എതിരാളികളെ ചെറുത്തു തോല്‍പ്പിക്കേണ്ടി വരും.

തുലാം: ഇന്ന് നിങ്ങൾ വളരെ ശ്രദ്ധയോടെ ജോലി സംബന്ധമായ ചെയ്യണം. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം ഇന്ന് നിങ്ങളുടെ ദിവസത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ശ്രദ്ധയോടെ പെരുമാറുക. ഓരോ ചുവടും ഓരോ വാക്കും സൂക്ഷ്‌മതയോടെ ഉപയോഗിക്കുക. സാമ്പത്തിക നേട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. നിഗൂഢമായ വിഷയങ്ങള്‍, മാന്ത്രികത എന്നിവയില്‍ ആസക്തിയുണ്ടാകാന്‍ സാധ്യത. എന്നാല്‍ ആത്മീയതയും ബൗദ്ധികമായ യത്‌നങ്ങളും നിങ്ങൾക്ക് സമാധാനം നല്‍കും.

വൃശ്ചികം: ഇന്ന് ആഹ്ളാദവും ഉല്ലാസവും നിറഞ്ഞ ദിവസമായിരിക്കും‍. വ്യക്തിപരമായും തൊഴില്‍പരമായും ഒട്ടേറെ അവസരങ്ങള്‍ വന്നുചേരും. കുടുംബവുമൊത്ത് യാത്ര പോകാൻ സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമാണ്. സമൂഹത്തില്‍ നിങ്ങൾക്ക് ബഹുമാനവും അംഗീകാരവും ലഭിക്കും.

ധനു: ഇന്ന് നിങ്ങൾക്ക് വളരെ ഗംഭീരമായ ഒരു ദിവസമായിരിക്കും. ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയില്‍ വന്നുചേരും. വീട്ടിലെ ഐക്യവും സമാധാനവും നിങ്ങളെ ദിവസം മുഴുവനും ഊര്‍ജസ്വലനും ഉന്മേഷവാനുമാക്കും. തൊഴിലില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണയും അധ്വാനത്തിനനുസരിച്ച് ഫലവും ഉണ്ടാകുന്നത് നിങ്ങളെ സന്തുഷ്‌ടനാക്കും.

മകരം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വിഷമങ്ങള്‍ നിറഞ്ഞതായിക്കും. നിങ്ങളുടെ മാതാപിതാക്കളുടേയും കുട്ടികളുടേയും അനാരോഗ്യവും അവരുമായുളള അഭിപ്രായഭിന്നതയും നിങ്ങളുടെ ദുഃഖത്തിന് ആക്കം കൂട്ടും. ഈ പ്രതിസന്ധി മൂലം നിങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള ശക്തി നഷ്‌ടപ്പെടും. ഇന്ന് മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ പതിവിലുമധികം അധ്വാനിക്കേണ്ടി വരും. സുഹൃത്തുക്കളുമായോ എതിരാളികളുമായോ വാദപ്രതിവാദങ്ങള്‍ക്ക് പോകാതിരിക്കുക, ശാന്തനായിരിക്കുക.

കുംഭം: വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ ഇന്ന് വളരെയേറെ മികവ് പ്രകടിപ്പിക്കും. സ്‌ത്രീകള്‍ ഇന്ന് സൗന്ദര്യ വർധകങ്ങള്‍ക്കായി ധാരാളം പണം ചെലവഴിക്കും. സാമ്പത്തിക ചെലവുകള്‍ അധികരിക്കാതെ ശ്രദ്ധിക്കണം.വസ്‌തുവോ സ്വത്തോ സംബന്ധിച്ച ഇടപാടുകളില്‍ വളരെ ജാഗ്രത പുലര്‍ത്തുക.

മീനം: ഇന്ന് നിങ്ങൾ സുപ്രധാനമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകും. അത് ഒരു പക്ഷേ ഫലവത്തായി തീര്‍ന്നേക്കാം. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകളും ഉറച്ച തീരുമാനവും ശ്രദ്ധയും വിജയത്തിലേക്ക് നയിക്കും. അത് സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയര്‍ത്തും. നിങ്ങളെ പിന്തുണയ്‌ക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ജീവിതപങ്കാളിയെ കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണ്. പ്രിയപ്പെട്ടയാളുമായി യാത്ര പോകാൻ സാധ്യതയുണ്ട്.

മേടം: പ്രശ്‌നങ്ങളെ വളരെ ലഘുവായി കണ്ട് നേരിടുക. കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ക്കായിരിക്കും ഇന്ന് നിങ്ങൾ മുന്‍ഗണന നൽകുക. നിങ്ങളുടെ വാക്കും കോപവും നിയന്ത്രിക്കുക. തര്‍ക്കങ്ങളേയും പ്രശ്‌നങ്ങളേയും നിങ്ങളുടെ ദൈനംദിന ജീവിതത്തെ സങ്കീര്‍ണമാക്കാന്‍ അനുവദിക്കരുത്. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കുക. പലവക ചെലവുകള്‍ അമിതഭാരം ഏൽപ്പിക്കും.

ഇടവം: ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. മാനസികമായ സന്തോഷം ഏറ്റെടുത്ത എല്ലാ ദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങളെ സഹായിക്കും. വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി കുറച്ച് പണം ചെലവാക്കും.

മിഥുനം: നിങ്ങള്‍ ഇന്ന് ഏറെ പ്രകോപിതനായിരിക്കും. അതുകൊണ്ട് അവയെ നിയന്ത്രിക്കാന്‍ ധ്യാനം പരിശീലിക്കുക. അതിലൂടെ നിങ്ങള്‍ക്ക് ശാന്തത കൈവരും. വരുമാനത്തേക്കാള്‍ ചെലവുണ്ടാകാമെന്നത് കൊണ്ട് ജാഗ്രത പുലര്‍ത്തുക. അപകട സാധ്യത ഉള്ളതുകൊണ്ട് സുരക്ഷിതമായി വാഹനമോടിക്കുക. പ്രാര്‍ഥനയും ആത്മീയതയും നിങ്ങൾക്ക് ആശ്വാസം പകരും.

കര്‍ക്കടകം: നിങ്ങളുടെ ക്രിയാത്മകമായ ഊര്‍ജം ഇന്ന് ഫലവത്താകും‍. സൗഹൃദ സന്ദര്‍ശനങ്ങള്‍ക്കും ഉല്ലാസവേളകള്‍ക്കും സാധ്യത. അവിവാഹിതര്‍ക്ക് വിവാഹത്തെപ്പറ്റി ചിന്തിക്കാം. താമസിയാതെ നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞേക്കാം. സാമ്പത്തിക നേട്ടം ഉണ്ടാകും. നിങ്ങള്‍ക്കിഷ്‌ടപ്പെട്ട മനോഹരമായ ഒരു സ്ഥലത്തേക്ക് ഒരു യാത്ര പോകാൻ സാധ്യത.

Leave a Comment

More News