ഇനിയെന്റെ സ്വപ്ന ചിറകിന് ആര് തരും വർണ്ണങ്ങൾ (കവിത): സണ്ണി മാളിയേക്കൽ

ഉരുൾപൊട്ടി ഒഴുകിയ നീർച്ചാലിൽ നാം അകന്നുപോയോ……

നിർവികാരനായി നിസ്സഹായനായി നോക്കിനിൽക്കെ …..

ഒഴുകി ഒലിച്ചുപോയ ജീവിതങ്ങൾ……

കൂട്ടരും, കൂടും, കുടുക്കയും തുടച്ചു മാറ്റപ്പെട്ടപ്പോൾ …….

ഹൃദയം തകർന്നു നോവേറെയായി…..

മരവിച്ച മനുഷ്യജന്മങ്ങളിൽ നിന്നും ഒരു തേങ്ങൽ….

ആരു പറയും ആരോട് പറയും ഞാൻ എന്റെ കഥകൾ … കഥനങ്ങൾ…..

സ്വപ്നങ്ങൾ, സ്വപ്നങ്ങൾ മാത്രമായിരുന്നു… മരണങ്ങൾ മരണങ്ങൾ സത്യമായിരുന്നു….

ഇനിയെന്റെ സ്വപ്ന ചിറകിന് ആര് തരും വർണ്ണങ്ങൾ….

Leave a Comment

More News