തൃശ്ശൂര്‍ ഗഡീസ് ഇന്‍ കാനഡയുടെ ആദ്യ സമാഗമം വന്‍ വിജയമായി

ഒന്റാരിയോ: കാനഡയിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ‘തൃശൂർ ഗഡീസ് ഇൻ കാനഡ’ യുടെ ആദ്യ സമാഗമം ഗഡീസ് പിക്‌നിക് 2024 ആഗസ്റ്റ് 4ാം തിയ്യതി ഞായറാഴ്ച, ഒൻ്റാരിയോ പ്രൊവിൻസിലെ മിൽട്ടൻ സ്പോർട്സ് സെൻ്ററിലെ കമ്മ്യുണിറ്റി പാർക്കിൽ വച്ച് സംഘടിപ്പിച്ചു.

ഈ സംഗമത്തിൽ, കാനഡയിലെ വിവിധ പ്രൊവിൻസുകളിലും പ്രദേശങ്ങളിലും ഉള്ള, തൃശൂർ സ്വദേശികളായ 200 ൽ പരം ആളുകൾ പങ്കെടുത്തു. അംഗങ്ങളുടെ കലാ-കായിക മത്സരങ്ങൾക്ക് പുറമെ, ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാനായി ചെണ്ട മേളവും അരങ്ങേറി. രുചികരമായ നാടൻ ഭക്ഷ്യ വിരുന്നിന് ശേഷം മത്സര വിജയികൾക്കും പങ്കെടുത്തവർക്കും സ്നേഹ സമ്മാനങ്ങളും വിതരണം ചെയ്തു. റിയൽറ്റർ ഹംദി അബ്ബാസ് ചോല, ഗോപിനാഥൻ പൊന്മനാടിയിൽ (രുദ്രാക്ഷ രത്ന) തുടങ്ങിയവരായിരുന്നു മുഖ്യ പ്രായോജകർ.

തൃശൂരിൻ്റെ സാംസ്കാരിക പൈതൃകത്തിന്റെ പെരുമ നിലനിർത്തുന്നതിനും സൗഹാർദ്ദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സ്നേഹ സന്ദേശങ്ങൾ പടർത്തുന്നതിനും തൃശൂർ ഗഡീസ് കൂട്ടായ്മ പ്രതിജ്ഞാബദ്ധരാണെന്ന് സംഘാടകർ അറിയിച്ചു.

 

Leave a Comment

More News