ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് മിഷിഗണ്‍ (ഐ.എന്‍.എ.എം) പിക്‌നിക്ക് നടത്തി

ഡിട്രോയിറ്റ്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് മിഷിഗണിന്റെ (ഐ.എന്‍.എ.എം) വാര്‍ഷിക പിക്‌നിക്ക് ഓഗസ്റ്റ് 10 ശനിയാഴ്ച വാറനിലുള്ള ഹെല്‍മിക് പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ടു. അനേകം അംഗങ്ങള്‍ മീറ്റിംഗില്‍ സംബന്ധിച്ചു.

2006 മുതല്‍ ഐ.എന്‍.എ.എം മിഷിഗണില്‍ പ്രവര്‍ത്തിച്ചുവരുന്നു. സംഘടന നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ അമേരിക്കയുടെ അഫിലിയേറ്റഡ് സംഘടനയായി പ്രവര്‍ത്തിക്കുന്നു.

ഇതിലെ അംഗങ്ങള്‍ക്ക് ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റി, വാല്‍ഡന്‍ യൂണിവേഴ്‌സിറ്റി, പോസ്റ്റ് യൂണിവേഴ്‌സിറ്റി, ചാമ്പര്‍ലിയന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും ട്യൂഷന്‍ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. കൂടാതെ സൗജന്യമായി ഇ.യു (കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍) ലഭിക്കുന്നതാണ്. അസോസിയേഷനിലേക്ക് എല്ലാ നഴ്‌സുമാരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ആന്‍ മാത്യൂസ് (734 634 8069), സര്‍ജാ സാമുവേല്‍ (248 320 4018).

Leave a Comment

More News