ജെയിംസ് & മെർലിൻ കല്ലറക്കാണിയിൽ ഫോമയുടെ “ബെസ്റ്റ് കപ്പിള്‍” വിജയികളായി

അറ്റ്‌ലാന്റ: ഡൊമിനിക്കൻ റിപ്പബ്ലിക്കളിലെ പുന്റക്കാനയിൽ നടത്തപ്പെട്ട ഫോമയുടെ എട്ടാമത്തെ അന്താരാഷ്ട്ര കൺവെൻഷനിൽ ആയിരത്തിലേറെ മലയാളികളുടെ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ട “ബെസ്റ്റ് കപ്പിള്‍” മത്സരത്തിൽ, അറ്റ്‌ലാന്റയില്‍ നിന്നുള്ള കല്ലറക്കാണിയിൽ ജെയിംസും മെർലിനും വിജയികളായി.

ജെയിംസ് കല്ലറക്കാണിയിൽ അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്റെ (AMMA) പ്രസിഡന്റായും ഫോമയുടെ നാഷണല്‍ കമ്മിറ്റി മെംബറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മൂന്ന് റൗണ്ടുകളിലും നല്ല പെർഫോമൻസ് കാഴ്ച വെച്ച ജെയിംസിനെയും മെർലിനെയും ഫോമയുടെ സൗത്ത് ഈസ്റ്റ് വൈസ് പ്രസിഡന്റ് ഡോമിനിക്‌ ചാക്കോനാൽ അഭിനന്ദിക്കുകയും വരുംതലമുറക്ക് അവർ പ്രചോദനമാകുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

Leave a Comment

More News