വയനാടിനായി വിദ്യാർഥികളുടെ കൈത്താങ്ങ്

വയനാട് പുനരധിവാസത്തിനായി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ വിദ്യാർഥികളുടെ സഹായധനം സ്കൂൾ ലീഡർ ഹിബ മോൾ പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് എം.എ മജീദിന് കൈമാറുന്നു

വടക്കാങ്ങര: വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി വടക്കാങ്ങര ടാലൻ്റ് പബ്ലിക് സ്കൂൾ വിദ്യാർഥികളുടെ സഹായധനം സ്കൂൾ ലീഡർ ഹിബ മോൾ പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് എം.എ മജീദിന് കൈമാറി.

നുസ്റത്തുൽ അനാം വർക്കിങ് ചെയർമാൻ അബ്ദുസമദ് കരുവാട്ടിൽ അധ്യക്ഷത വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി അയ്യൂബ് തിരൂർ, ഇസ്മായിൽ, ട്രസ്റ്റ് വൈസ് ചെയർമാൻ യു.പി മുഹമ്മദ് ഹാജി, സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ നജ്മുദ്ധീൻ, സി.ടി മായിൻകുട്ടി, കെ യാസിർ, കെ.ടി ബഷീർ, ട്രസ്റ്റ് മെമ്പർമാരായ കെ അബ്ദുൽ അസീസ്, പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ എന്നിവർ സംബന്ധിച്ചു. ഡോ. സിന്ധ്യ ഐസക് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റാഷിദ് നന്ദിയും പറഞ്ഞു.

Leave a Comment

More News