ചലച്ചിത്ര അവാർഡ് ജേതാക്കളെ മെഗാസ്റ്റാർ മമ്മൂട്ടി അഭിനന്ദിച്ചു

തിരുവനന്തപുരം: ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരം അവാർഡ് ജേതാക്കളെ അഭിനന്ദിച്ചത്. “ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ” എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിലെ തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

മമ്മൂട്ടിയും ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായുള്ള മത്സരത്തിൽ ഇടം പിടിച്ചിരുന്നു. പുരസ്കാര പ്രഖ്യാപനത്തിന് ശേഷമുള്ള താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. “ഞങ്ങളുടെ മനസ്സിൽ അങ്ങ് തന്നെയാണ് മികച്ച അഭിനേതാവ്” എന്ന് ചില ആരാധകർ കമന്റ് ചെയ്തപ്പോൾ ജനങ്ങളുടെ സ്നേഹമാണ് മമ്മൂട്ടിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുരസ്കാരമെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. “ആത്മാർത്ഥമായി അങ്ങേക്ക് അവാർഡ് ലഭിക്കുമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു” എന്ന് കമന്റ് ചെയ്തവരും ഉണ്ട്.

ആടുജീവിതത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നടൻ പൃഥ്വിരാജ് കരസ്ഥമാക്കിയിരുന്നു. അതേസമയം മമ്മൂട്ടിയോടൊപ്പം ദേശീയ പുരസ്കാര പട്ടികയിൽ ഉണ്ടായിരുന്ന റിഷഭ് ഷെട്ടി ‘കാന്താര’ എന്ന ചിത്രത്തിലെ വീണ്ടും പ്രകടനത്തിലൂടെ ദേശീയ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു.

മമ്മൂട്ടി നിർമ്മിച്ച പുറത്തിറങ്ങിയ ‘കാതൽ’ എന്ന ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രം, മികച്ച കഥ, പശ്ചാത്തല സംഗീതം എന്നിവ കരസ്ഥമാക്കുകയും ചിത്രത്തിലെ പ്രകടനത്തിന് സുധി കോഴിക്കോടിന് പ്രത്യേക പരാമർശം ലഭിക്കുകയും ചെയ്തു.

Leave a Comment

More News