നക്ഷത്ര ഫലം (ഓഗസ്‌റ്റ് 21 ബുധന്‍)

ചിങ്ങം: ജീവിത പങ്കാളിയുമായുള്ള അസ്വാരസ്യം മനപ്രയാസം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. പങ്കാളിക്ക് എന്തെങ്കിലും രോഗം ബാധിക്കാനും സാധ്യത കാണുന്നു. സഹപ്രവര്‍ത്തകരുമായും ബിസിനസ് പങ്കാളികളുമായും ഇടപെടുമ്പോള്‍ ശാന്തതയും ക്ഷമയും കൈവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പ്രയോജനമില്ലാത്ത സംഭാഷണങ്ങളില്‍ പങ്കെടുക്കാതിരിക്കുക. നിയമകാര്യങ്ങളില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. സമൂഹത്തിന്‍റെ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ വിരളമാണ്.

കന്നി: ഇന്ന് വീട്ടിലും ജോലി സ്ഥലത്തും നിങ്ങള്‍ തികഞ്ഞ സന്തോഷവാന്‍ ആയിരിക്കും. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങളോട് സഹകരണ മനോഭാവത്തോടെയായിരിക്കും പെരുമാറുക. നിലവിലുള്ള രോഗത്തില്‍ നിന്ന് സുഖം പ്രാപിക്കാന്‍ സധ്യത കാണുന്നു. കുടുംബത്തില്‍ നിന്നും ചില നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. നിങ്ങളുടെ കഴിവ്‍ ഇന്ന് അഭിനന്ദിക്കപ്പെടാതെ പോയേക്കാം. ചെലവുകള്‍ കൂടും.

തുലാം: സുഹൃത്ത് വഴി നിങ്ങള്‍ക്ക് ഭാഗ്യം ഉണ്ടാകും. ഒരു തടസവും കൂടാതെ പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും.

വൃശ്ചികം: ജോലി സ്ഥലത്ത് നിങ്ങള്‍ ഇന്ന് ഏറെ അസ്വസ്ഥനായേക്കാം. മേലുദ്യോഗസ്ഥനില്‍ നിന്നും ശകാരം കേള്‍ക്കേണ്ടി വന്നേക്കാം. സഹപ്രവർത്തകർ നിങ്ങൾക്ക് പൂര്‍ണ പിന്തുണ നല്‍കില്ല. തൊഴിൽ അവസരങ്ങൾ തേടുന്നവര്‍ക്ക് അഭിമുഖങ്ങളിൽ വിജയം കണ്ടെത്താനാകും.

ധനു: പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ ദിവസമാണ് ഇന്ന്. സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒപ്പം ഒട്ടേറെ സമയം ആഹ്‌ളാദപൂര്‍വം ചെലവിടും. ഒരു ചെറിയ യാത്രക്ക് സാധ്യത കാണുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ മാറും. ആത്മീയ കാര്യങ്ങളില്‍ താത്‌പര്യം പ്രകടിപ്പിക്കും. ഏറ്റെടുത്ത ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ട്. സാമൂഹത്തിലെ നില ഉയര്‍ന്നേക്കും. ഇന്നേദിവസം ഫലപ്രദവും ആസ്വാദ്യവുമായിരിക്കും.

മകരം: ഇന്ന് നിങ്ങളുടെ കഠിനാധ്വാനവും ആസൂത്രണവും പാഴായി തീരും. അതില്‍ നിങ്ങൾക്ക് നിരാശ തോന്നാം. മറ്റുള്ളവരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ചില സമയങ്ങളിൽ ഈ വ്യത്യാസങ്ങൾ വാഗ്‌വാദങ്ങളായി മാറാം. അത്തരമൊരു കടുത്ത അന്തരീക്ഷം നിങ്ങളെ മാനസിക സംഘര്‍ഷത്തിലാക്കും. പ്രതീക്ഷ നഷ്‌ടപ്പെടുത്തരുത്. അവസാനം നിങ്ങളുടെ ഭാഗം വിജയിക്കും.

കുംഭം: ഇന്ന് നിങ്ങള്‍ക്ക് സന്തുഷ്‌ടവും ലാഭകരവുമായ ദിവസമായിരിക്കും. മാനസികമായും ശാരീരികമായും വളരെ നല്ല നിലയിലായിരിക്കും. ഭൗതികമായും ആത്മീയമായും നിങ്ങള്‍ക്ക് സംതൃപ്‌തി അനുഭവപ്പെടും. കുടുംബാംഗങ്ങളുമായി പുറത്തുപോകാന്‍ സാധ്യത കാണുന്നു.

മീനം: അത്യാഗ്രഹവും അമിത പ്രതീക്ഷകളും നിയന്ത്രണ വിധേയമാക്കണം. സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ വളരെ ശ്രദ്ധിക്കുക. ഇടപാടുകള്‍ ഉറപ്പിക്കുമ്പോഴോ മുതല്‍ മുടക്ക് നടത്തുമ്പോഴോ രണ്ടുവട്ടം ചിന്തിക്കുക. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇന്ന് എല്ലാ കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടും. മതപരമായ കാര്യങ്ങളില്‍ ചെലവുകള്‍ നേരിടേണ്ടി വന്നേക്കാം. കുടുംബപരമായ തര്‍ക്കങ്ങള്‍ക്കും സാധ്യത കാണുന്നു.

മേടം: ഇന്ന് സുഹൃത്തുക്കളോടൊപ്പം ചുറ്റിക്കറങ്ങാൻ നല്ല ദിവസമാണ്. പ്രകൃതിരമണീയമായ ഏതെങ്കിലും സ്ഥലത്തേക്ക് ഉല്ലാസ യാത്രക്കും സാധ്യതയുണ്ട്. സമ്മാനങ്ങളും ഉപഹാരങ്ങളും ലഭിക്കാം. പകരം മറ്റുള്ളവരെ സത്കരിക്കേണ്ടിവരും. പുതിയ ചങ്ങാതികള്‍ ഭാവിയിലേക്ക് പ്രയോജനമുള്ളവരായി തീരും. മക്കളും നിങ്ങളുടെ നേട്ടത്തിന് മുതല്‍ക്കൂട്ടാകും. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലാഭകരമായി കലാശിക്കും.

ഇടവം: ഓഫിസില്‍ പോകുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി ചെയ്‌ത് തീര്‍ക്കും. മേലധികാരികള്‍ നിങ്ങളോട് നല്ല മനോഭാവം പുലര്‍ത്തുകയും ജോലിക്കയറ്റം നല്‍കി അംഗീകരിക്കാനും സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം സന്തോഷം നിറഞ്ഞതായിരിക്കും. അപൂര്‍ണമായ ജോലികള്‍ പൂര്‍ത്തിയാക്കും.

മിഥുനം: പുതിയ ജോലികള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. തളര്‍ച്ചയും മടിയും തോന്നാം. ഉദര അസ്വാസ്ഥ്യവും പ്രതീക്ഷിക്കാം. തൊഴില്‍പരമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകാം. അനാവശ്യമായ ചെലവുകള്‍ക്കുള്ള സാധ്യതയും കാണുന്നു. എല്ലാ പ്രധാന പദ്ധതികളും തീരുമാനങ്ങളും നീട്ടിവയ്‌ക്കുക.

കര്‍ക്കടകം: അതീവ ശ്രദ്ധയോടെ വേണം ഇന്ന് കാര്യങ്ങള്‍ ചെയ്യാന്‍. കുടുംബത്തിലെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക. ദിവസം മുഴുവന്‍ വിനയം കൈവിടാതിരിക്കുക. പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ അത് സഹായിക്കും. അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയ്യാറാവുക. നിയമവിരുദ്ധമായ പ്രവൃത്തികളില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലത്.

Leave a Comment

More News