മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; സം‌വിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിയാന്‍ സാധ്യത

തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് സംവിധായകൻ രഞ്ജിത്ത് ഒഴിയാന്‍ സാധ്യത. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതാണ് രാജി വെക്കാന്‍ രഞ്ജിത്ത് തയ്യാറായതെന്നാണ് സൂചന.

രഞ്ജിത്തിന്റെ രാജിക്ക് സർക്കാരിന് മേൽ സമ്മർദ്ദം ഏറിയ സാഹചര്യത്തിലാണ് നീക്കം. ആരോപണങ്ങൾ ഗൗരവതരമാണെന്നാണ് വിലയിരുത്തൽ. ഇപ്പോൾ വായനാട്ടിലുള്ള രഞ്ജിത്ത് വാഹനത്തിൽ നിന്ന് ഒദ്യോഗിക പദവി സംബന്ധിച്ച നെയിം ബോർഡ് മാറ്റിയതായാണ് വിവരം.

Leave a Comment

More News