ഹാറൂണ്‍ (10) ബോസ്റ്റണില്‍ നിര്യാതനായി

ബോസ്റ്റണ്‍: ബോസ്റ്റണില്‍ ഐ.ടി. എഞ്ചിനീയറായ ആലുവ സ്വദേശിയും മുന്‍ നിയമസഭാ സ്പീക്കര്‍ കെ.എം. സീതി സാഹിബിന്റെ പൗത്രന്‍ മുന്‍ വാണിജ്യ വകുപ്പു ജോയിന്റ്‌ കമ്മീഷണര്‍ കെ.എം.അല്‍ത്താഫിന്റെ മകനുമായ റിഫാദിന്റെ മകന്‍ ഹാറൂണ്‍ (10) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന്‌ ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ്‌ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ആലുവ നമ്പൂരിമഠം-കോട്ടപ്പുറത്ത്‌ കുടുംബാംഗമാണ്‌.

മാതാവ്‌ ഷെബ്രീന്‍ ചെങ്കോട്ട ഹെറിഫോഡില്‍ നവാസിന്റെ മകളും കൊല്ലം ഈച്ചംവീടന്‍ കുടുംബാംഗവുമാണ്‌. സഹോദരന്‍: ഹൈദര്‍.

ഖബറടക്കം തിങ്കളാഴ്ച ബോസ്റ്റണില്‍ നടക്കും.

Leave a Comment

More News