ടീം വെൽഫെയർ’ പ്രവർത്തകർക്ക് സ്നേഹാദരം

വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ സന്നദ്ധ പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്ത ‘ടീം വെൽഫെയർ’ അംഗങ്ങളെ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി നാളെ (28 ആഗസ്റ്റ്‌ 2025) ആദരിക്കും.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി, ടീം വെൽഫെയർ സംസ്ഥാന ക്യാപ്റ്റൻ സാദിഖ് ഉളിയിൽ മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ നാളെ 4.30ന് മലപ്പുറം ടൗൺഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ സംബന്ധിക്കും.

Leave a Comment

More News