അബൂബക്കർ മൗലവി: സമൂഹത്തിന് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിത്വം

കരുവാട്ടിൽ അബൂബക്കർ മൗലവി അനുസ്മരണ സമ്മേളനത്തിൽ പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ അനുസ്മരണ പ്രഭാഷണം നിർവഹിക്കുന്നു.

വടക്കാങ്ങര: വടക്കാങ്ങര എം.എം. എൽ. പി സ്കൂൾ റിട്ട. അദ്ധ്യാപകൻ, ദീർഘകാലം വടക്കാങ്ങര നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാനും ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീറുമായിരുന്ന കരുവാട്ടിൽ അബൂബക്കർ മൗലവി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ടാലന്റ് പബ്ലിക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് ഖാദി എ സിദ്ധീഖ് ഹസ്സൻ മൗലവി ഉദ്ഘാടനം ചെയ്തു. വടക്കാങ്ങര പ്രദേശത്തെ വിദ്യാഭ്യാസ, സാമൂഹിക, നവോത്ഥാന സംരംഭംങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കുകയും നിർലോഭമായി സഹായിക്കുകയും സമൂഹത്തിലെ ദരിദ്രരും അശരണരുമായ വ്യക്തികളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നതിൽ അദ്ദേഹത്തിൻ്റെ സംഭാവാനകൾ തികച്ചും മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥി കാലത്ത് തന്നെ ജനസേവന രംഗത്ത് തൻ്റെ വ്യക്തിമുദ്ര അടയാളപ്പെടുത്തിയ വ്യക്തിത്വമായിരുന്നു അബൂബക്കർ മൗലവിയെന്ന് അനുസ്മരണ പ്രഭാഷണം നിർവഹിച്ച പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ അഭിപ്രായപ്പെട്ടു. ടി ഉണ്ണീൻ മൗലവി, യു.പി മുഹമ്മദ് ഹാജി, സി.ടി അബ്ദുൽ ഖയ്യൂം മാസ്റ്റർ, എ.ടി മുഹമ്മദ്, കെ.പി യൂസഫ് മാസ്റ്റർ പട്ടിക്കാട്, കെ അൻവർ എന്നിവർ സംസാരിച്ചു.

ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് അനസ് കരുവാട്ടിൽ അധ്യക്ഷത വഹിച്ചു. ടി ശഹീർ ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി പ്രദേശിക അമീർ സി.പി കുഞ്ഞാലൻ കുട്ടി സ്വാഗതവും പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ നന്ദിയും പറഞ്ഞു.

Leave a Comment

More News