നക്ഷത്ര ഫലം (ഓഗസ്‌റ്റ് 31 ശനി)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കില്ല. വിവിധ കാര്യങ്ങള്‍ നിങ്ങളെ വേവലാതിപ്പെടുത്തിയേക്കാം. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ബാധിക്കും. നിങ്ങൾക്ക് എതിരായി പ്രവർത്തിച്ചേക്കാവുന്ന ആളുകളുമായുളള വാദങ്ങളും മോശമായ പെരുമാറ്റവും ഇന്നത്തെ ദിവസം ഒഴിവാക്കുക. തെറ്റിധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്ത് നിന്ന് നല്ല വാർത്തകൾ കേള്‍ക്കാന്‍ സാധ്യത.

കന്നി: പ്രതാപവും സാമൂഹിക അംഗീകാരവും നിങ്ങളെ ഇന്ന് സന്തോഷമുളളതാക്കുന്നതായിരിക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ട്. കച്ചവടക്കാർക്ക് നല്ല സമ്പത്ത് ലഭിക്കാനുളള സാധ്യതയുണ്ട്. മനോഹരമായ ചില സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുളള സാധ്യതയുണ്ട്.

തുലാം: നിങ്ങളുടെ വീട്ടിലെയും ജോലി സ്ഥലത്തെയും സ്വരച്ചേർയുള്ള അന്തരീക്ഷം ഇന്ന് നിങ്ങൾക്ക് അനുകൂലമായിട്ടുളള സാഹചര്യങ്ങൾ സൃഷ്‌ടിക്കുന്നതായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥർ നിങ്ങളുടെ ഉത്പാദനക്ഷമതയിൽ തൃപ്‌തരാകും. നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങൾ ശ്രദ്ധിക്കപ്പെടും. നിയമ കാര്യങ്ങളില്‍ നീതി ലഭിക്കും വരെ പോരാട്ടം തുടരുക.

വൃശ്ചികം: മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഇന്ന് അലസതയും ബലഹീനതയും അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ കച്ചവടത്തിൽ താത്‌കാലികമായ തടസങ്ങൾ നേരിടേണ്ടിവരും. ഇത് നിങ്ങളെ പ്രകോപിപ്പിച്ചേക്കാം. ശ്രദ്ധിക്കുക നിങ്ങളുടെ സമപ്രായക്കാരുമായോ മുതിർന്ന ഉദ്യോഗസ്ഥരുമായോ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഒഴിവാക്കുക. കുട്ടികളുടെ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. സാമ്പത്തിക ചെലവുകൾ വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

ധനു: ഇന്ന് നിങ്ങള്‍ക്ക് ഏറെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുക. നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങൾ നിങ്ങളെ മാനസികമായി തളര്‍ത്തും. നിങ്ങളുടെ ഇണയോടെ മാന്യമായി പെരുമാറാന്‍ ശ്രമിക്കുക.

മകരം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കില്ല. വിവിധ കാര്യങ്ങള്‍ നിങ്ങളെ പ്രകോപിതനാക്കിയേക്കും. അതുകൊണ്ട് മുഴുവന്‍ കാര്യങ്ങളും സൂക്ഷമതയോടെ കൈകാര്യം ചെയ്യുക. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക. അത് മാനസിക ഉന്മേഷം പകരും. സുഹൃത്തുക്കള്‍ക്കാെപ്പം ഒരു യാത്രയ്‌ക്ക് പദ്ധതിയിടും.

കുംഭം: ഇന്നത്തെ ദിവസം നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും വിജയം ഉണ്ടായിരിക്കും. നിങ്ങളുടെ കഴിവും പ്രാപ്‌തിയും ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് സന്തോഷവും സംതൃപ്‌തിയും നൽകും.

മീനം: സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകുന്ന ദിവസമായിരിക്കും നിങ്ങള്‍ക്ക് ഇന്ന്. ബിസിനസിൽ നിന്നോ വിദേശ നിക്ഷേപത്തിലൂടെയോ പണം ഒഴുകിയെത്താം. പൊതുജനങ്ങളോടുള്ള ബന്ധം നിങ്ങള്‍ നേട്ടമാകും. കൂടാതെ വിദേശത്ത് നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കും. കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കാനാകും.

മേടം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. അതുകൊണ്ട് ഏറെ ജാഗ്രതയോടെ മുന്നോട്ടുപോകുക. വിവിധ കാര്യങ്ങള്‍ നിങ്ങളെ പ്രകോപിപ്പിച്ചേക്കാം. അതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അമ്മയുടെ ആരോഗ്യം സംബന്ധിച്ചുളള കാര്യങ്ങൾ നിങ്ങളെ ആകുലപ്പെടുത്തിയേക്കാം. ജലാശയങ്ങൾ നിങ്ങൾക്ക് അപകടകരമായേക്കാം.

ഇടവം: ഇന്ന് നിങ്ങൾക്ക് ഉന്മേഷമുളള ഒരു ദിവസമായിരിക്കും. സാഹിത്യ കാര്യങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ തത്‌പരനാകും. അമ്മയുമായുള്ള സംഭാഷണം നിങ്ങളെ സന്തോഷിപ്പിക്കും. ഒരു യാത്രയ്‌ക്ക് അവസരം ലഭിച്ചേക്കാം. ജീവിതത്തില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.

മിഥുനം: നിങ്ങൾക്ക് ഇന്ന് സമ്മിശ്ര വികാരങ്ങൾ അനുഭവപ്പെടുന്ന ദിവസമായിരിക്കും. എത്ര ക്ഷീണിതനാണെങ്കിലും പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നത് നിങ്ങളെ സന്തോഷിപ്പിക്കുന്നതായിരിക്കും. സഹപ്രവര്‍ത്തകര്‍ നിങ്ങളെ ജോലിയില്‍ സഹായിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുക.

കര്‍ക്കടകം: ഇന്ന് നിങ്ങൾ സന്തോഷമുളളവനായിരിക്കും. അത് പതിവിൽ നിന്നും വ്യത്യസ്‌തമായിരിക്കും. അതിനാൽ ഇന്നത്തെ ദിവസം നിങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക. നിങ്ങൾ പൂർണ ഉന്മേഷവാനായിരിക്കും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു വിനോദയാത്ര ആസൂത്രണം ചെയ്യുവാനുളള സാധ്യയുണ്ട്. ഇന്ന് നിങ്ങൾക്ക് ഭാര്യയോട് കൂടുതൽ സ്‌നേഹം തോന്നാം. അവരിൽ നിന്ന് ഒരു നല്ല വാർത്ത ലഭിക്കാനും സാധ്യതയുണ്ട്.

Leave a Comment

More News