ഓണം വരുന്നേ, പൊന്നോണം! (കവിത): ജോൺ ഇളമത


ഓണം വരുന്നേ
പൊന്നോണം.
തുമ്പപ്പൂ മണമുള്ള
പൊന്നോണം!

ഓണം വരുന്നേ……

തുമ്പികൾ പാറിപ്പറന്നു.
തൂവാനത്തുമ്പികൾ
തുള്ളികളിച്ചങ്ങും
തിരുവാതിര മേള മാടി.

ഓണം വരുന്നേ……

കൈതകൾ പൂത്ത
വരമ്പത്തു ചാടി
മാക്കാച്ചിത്തവളകൾ പാടി.
ഓണം വരുന്നേ, പൊന്നോണം.!

ഓണം വരുന്നേ……

കോലോത്തെ തമ്പുരാട്ടി.
കോടിയുടുത്തു
മാവേലി തമ്പുരാനെ
വരവേറ്റ ഇടാനായി

ഓണം വരുന്നേ…….

മുറ്റത്തെ തെറ്റി പൂത്തുലഞ്ഞു.
മൂവാണ്ടന് മാവിന്റെ
കൊമ്പത്തിരുന്ന്
ഓലവാലൻ കിളിയാടി.

ഓണം വരുന്നേ……

പച്ച വിരിച്ച
പാടങ്ങളിലൊക്കെ
പക്ഷികൾ പറന്നു പാടി
ഓണം വരുന്നേ പൊന്നോണം!

ഓണം വരുന്നേ……

 

 

Leave a Comment

More News