പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ നേതൃസംഗമം സംഘടിപ്പിച്ചു

പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നേതൃസംഗമം സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രമോഹൻ സംഗമം ഉദ്ഘാടനം ചെയ്തു.

വര്‍ത്തമാന കാലത്ത് ജനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയും അതിൽ ഓരോ ഘടകങ്ങളും നിർവഹിക്കേണ്ട പങ്കാളിത്തത്തെക്കുറിച്ചും പ്രവാസ ലോകത്തെ ഇടപെടലുകളെ കുറിച്ചും പൊതു പ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ജില്ലാ പ്രസിഡണ്ട് ആരിഫ് വടകര അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് കൊണ്ട് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ നൗഷാദ് പാലേരി, സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, റാസിഖ് നാരങ്ങോളി എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികള്‍, വിവിധ മണ്ഢലങ്ങളിലെ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നജ്മല്‍ തുണ്ടിയില്‍, ട്രഷറര്‍ അംജദ് കൊടുവള്ളി ജില്ലാകമ്മറ്റിയംഗങ്ങളായ മുഹ്സിന്‍ ഓമശ്ശേരി, അസ്‌ലം വടകര എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

More News