കൊല്ലം ജില്ലാ ജനപ്രതിനിധികൾ കെ.പി.എ ആസ്ഥാനം സന്ദർശിച്ചു

ബഹ്റൈന്‍: ബഹ്‌റൈനിൽ സന്ദർശനത്തിന് എത്തിയ കൊല്ലം ലോക്‌സഭാ അംഗം എൻ.കെ. പ്രേമചന്ദ്രനും, കരുനാഗപ്പള്ളി നിയമസഭാ അംഗം സി.ആർ. മഹേഷും കൊല്ലം പ്രവാസി അസ്സോസിയേഷൻ ആസ്ഥാനം സന്ദർശിച്ചു.

കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരുവരെയും പൊന്നാട അണിയിച്ചു ആദരിച്ചു. പ്രവാസികളുടെ ക്ഷേമത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായ സഹകരണങ്ങളും, അസ്സോസിയേഷനു ആശംസകളും നേരുന്നുവെന്നു മറുപടി പ്രസംഗത്തിൽ എൻ.കെ. പ്രേമചന്ദ്രനും, സി.ആർ. മഹേഷും പറഞ്ഞു.

കെ. പി. എ മുൻ പ്രസിഡന്റ് നിസാർ കൊല്ലം കെ. പി. എ സുവനീർ വിളക്കുമരം അതിഥികൾക്ക് കൈമാറി. ഗഫൂർ കൈപ്പമംഗലം, റഹിം വാവക്കുഞ്ഞു എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിനു ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും, ട്രെഷറർ മനോജ് ജമാൽ നന്ദിയും അറിയിച്ചു . സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ കോയിവിള മുഹമ്മദ്, അനിൽകുമാർ, രജീഷ് പട്ടാഴി, കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Comment

More News